|    Aug 20 Mon, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  page 12  >  

മാനവിക പ്രതിരോധത്തിന് ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് കഴിയണം: മുഖ്യമന്ത്രി

Published : 9th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സങ്കുചിത മത, വര്‍ഗീയ താല്‍പര്യങ്ങള്‍ക്കെതിരേ വിശാലമായ മാനവിക മൂല്യങ്ങളുള്ള സിനിമകളിലൂടെ പ്രതിരോധം സൃഷ്ടിക്കാന്‍ ചലച്ചിത്ര പ്രതിഭകള്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 48ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വര്‍ഗീയത നിര്‍വീര്യമാക്കാന്‍ കലാ, സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ പങ്കുണ്ട്. ഏതു കലാകാരനും നിര്‍ഭയം കലാപ്രവര്‍ത്തനം നടത്താവുന്ന നാട് എന്ന പേര് നമുക്കു നിലനിര്‍ത്താനാവണം. ഉന്നത മാനവമൂല്യം പുലര്‍ത്തുന്ന സൃഷ്ടികള്‍ അംഗീകാരം കിട്ടിയവയില്‍ ഏറെയുണ്ട്. തിരശ്ശീലയുടെ ഓരങ്ങളിലേക്ക് ഒതുക്കപ്പെട്ടവര്‍ മികച്ച പ്രതിഭകളാണെന്ന് ഊന്നിപ്പറയുന്ന അവാര്‍ഡുകളാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെ സി ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ച ഇന്ദ്രന്‍സ്, നടിക്കുള്ള അവാര്‍ഡ് ലഭിച്ച പാര്‍വതി, സംവിധായകനുള്ള അവാര്‍ഡ് ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരി എന്നിവരും മറ്റു വിഭാഗങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരും മുഖ്യമന്ത്രിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
ബഹുജന പങ്കാളിത്തത്തോടെ വിപുലമായാണ് ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച സാംസ്‌കാരികമന്ത്രി എ കെ ബാലന്‍ പറഞ്ഞു. അവാര്‍ഡുകളുടെ വിശ്വാസ്യത വീണ്ടെടുക്കാനായതായും അദ്ദേഹം പറഞ്ഞു. അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം കരുണാനിധിക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് ചടങ്ങുകള്‍ക്കു തുടക്കമായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss