|    Oct 22 Mon, 2018 8:15 pm
FLASH NEWS

മാനവിക പുരോഗതിയുടെ അടിസ്ഥാനം വിശുദ്ധ ഖുര്‍ആന്‍: എന്‍ അലി അബ്ദുല്ല

Published : 14th February 2018 | Posted By: kasim kzm

മാവൂര്‍: ഖുര്‍ആനികാധ്യാപനങ്ങളുടെ പ്രയോഗ വത്കരണമാണ് സാര്‍വലൗകിക മാനവ പുരോഗതിയുടെ നിദാനമെന്ന് കേരളമുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല. എന്‍ഐടിയില്‍ ആരംഭിച്ച ദശദിന ഖുആന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്‍ ഖമര്‍ പ്രസിഡണ്ട് അബ്ദുറഹിമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പ്രഭാഷകന്‍ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡള്ളൂര്‍ സൂറത്തു ഹുജിറാത്ത് ആധാരമാക്കി പ്രഭാഷണം നടത്തി. സയ്യിദ് അലി ബാഫഖീ തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു. പി ടി സി മുഹമ്മദലി മാസ്റ്റര്‍ സയ്യിദ് ഫസല്‍ ഹാശിം സഖാഫി, അബ്ദുറഹമാന്‍ ഹാജി ആരാമ്പ്രം, മാതോലത്ത് ഹുസൈന്‍ ഹാജി, റശിദ് ഹാജി, എ പി അന്‍വര്‍ സ്വാദിഖ് സഖാഫി , എന്‍ കെ ശംസുദ്ധീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss