|    Jul 23 Mon, 2018 4:05 am
FLASH NEWS

മാനവികതയും മതാന്തര സംവാദവും പ്രോല്‍സാഹിപ്പിക്കണമെന്ന്‌

Published : 7th September 2017 | Posted By: fsq

 

കൊച്ചി: മാനവികമായ സാഹോദര്യവും മതാന്തര സംവാദവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ശ്രീനാരായണ ജയന്തിയോടനുബന്ധിച്ചു തൃക്കാക്കര സൗത്ത് എസ്എന്‍ഡിപി ശാഖ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഇല്ലാതാവണം. മതങ്ങളുടെ സമന്വയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ശ്രീനാരായണഗുരു ഓര്‍മപ്പെടുത്തുന്നുണ്ട്. മതത്തിന്റെ നിക്ഷിപ്ത താല്‍പര്യങ്ങളുടെ പേരില്‍ ആരും ആരെയും അകറ്റരുത്. സ്വാതന്ത്ര്യത്തിലേക്കും കൂട്ടായ്മയിലേക്കും സമന്വയത്തിലേക്കും കൈപിടിക്കാന്‍ വിശ്വാസജീവിതത്തിനാവണം. വൈവിധ്യങ്ങളിലും മനുഷ്യത്വത്തില്‍ എല്ലാവരും ഒന്നാണെന്ന ചിന്ത വളര്‍ത്തിയെടുക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.    ശാഖാ പ്രസിഡന്റ് വി ടി ഹരിദാസന്‍ അധ്യക്ഷത വഹിച്ചു. പി ടി തോമസ് എംഎല്‍എ മുഖ്യാതിഥിയായിരുന്നു. മുന്‍ എംപി പി രാജീവ്, മുന്‍ എംഎല്‍എ ബെന്നി ബഹനാന്‍, സംവിധായകന്‍ വിനയന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ നീനു, ഭാരവാഹികളായ എല്‍ സന്തോഷ്, വിനീസ് ചിറയ്ക്കപ്പടി സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss