|    Sep 26 Wed, 2018 8:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാനഭംഗശ്രമത്തിനിടെ കൗമാരക്കാരിയുടെമുഖത്ത് കടിച്ചു പരിക്കേല്‍പ്പിച്ചു

Published : 27th August 2018 | Posted By: kasim kzm

ചണ്ഡീഗഡ്: മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെ കൗമാരക്കാരിയുടെ മുഖം കടിച്ചുപറിച്ച 55കാരനെതിരേ ഹരിയാന പോലിസ് കേസെടുത്തു. റോഹ്തക് ജില്ലയിലെ ബഹു അക്ബര്‍പൂര്‍ വില്ലേജിലാണു സംഭവം. വനിതാവകാശ സംരക്ഷണ പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് പോലിസ് കേസെടുക്കാന്‍ തയ്യാറായതെന്ന ആരോപണമുണ്ട്. മാതാവ്പണിക്കുപോയ സമയത്ത് പ്രതിയായ സുഖ്ബീര്‍ സിങ് വീട്ടില്‍ അതിക്രമിച്ചു കയറി 14കാരിയായ പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ചെറുത്തുനിന്നതോടെ തുടര്‍ച്ചയായി മുഖത്ത് കടിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു പരാതിയില്‍ പറയുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോള്‍ മകളെ വിവസ്ത്രയാക്കാന്‍ ശ്രമിക്കുന്ന പ്രതിയെയാണു കണ്ടതെന്നും തന്നെ കണ്ടതോടെ അയാള്‍ രക്ഷപ്പെട്ടെന്നും പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതിക്കെതിരേ പോലിസ് വിവിധ വകുപ്പുകള്‍പ്രകാരം കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss