|    Oct 18 Wed, 2017 5:08 pm
FLASH NEWS
Home   >  Kerala   >  

മാനഭംഗക്കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 13th October 2017 | Posted By: shadina sdna


വടകര: ഭര്‍തൃമതിയായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. അഴിയൂര്‍ കോറോത്ത് റോഡ് സുനാമി കോളനിയില്‍ കൗസ്തുഭത്തില്‍ അശോകനാണ് (53) അറസ്റ്റിലായത്. അയല്‍വാസിയായ യുവതിയെ കഴിഞ്ഞ ആറിന് രാത്രി എട്ടോടെ  പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി മാനഭംഗപ്പെടുത്തിയെന്നാണു കേസ്. വടകര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ അശോകനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വടകര സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്. പ്രദേശത്തെ സജീവ ബിജെപി പ്രവര്‍ത്തകനായ ഇയാള്‍ സംഭവശേഷം ഒളിവിലായിരുന്നുവെന്നു പോലിസ് പറഞ്ഞു. മാനഭംഗ ശ്രമത്തിനിടെ യുവതിക്ക് മുഖത്തും മറ്റു  ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച വീട്ടമ്മയുടെ മൊഴിയെടുക്കാന്‍ പോലിസ് തയ്യാറായില്ല. പിന്നീട് സ്‌റ്റേഷനില്‍ നേരിട്ടെത്തി യുവതി മൊഴി നല്‍കിയെങ്കിലും പൂര്‍ണമായി രേഖപ്പെടുത്തിയില്ലെന്നും ആക്ഷേപമുണ്ട്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെതിരേ വാര്‍ഡ് മെംബര്‍ സാഹിര്‍ പുനത്തിലിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ ശക്തമായ ഇടപെടലുണ്ടായതോടെയാണു പ്രതിയുടെ അറസ്റ്റ് നടന്നത്. ചോമ്പാല്‍ പോലിസ് കേസില്‍ ഒത്തുകളിച്ചതിനെതിരേ യുവതി മുഖ്യമന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക