|    Oct 20 Fri, 2017 10:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാനഭംഗം: യുവതിക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി

Published : 26th July 2016 | Posted By: sdq

ന്യൂഡല്‍ഹി: ബലാല്‍സംഗത്തിന് ഇരയായ യുവതിക്ക് 24 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രിംകോടതിയുടെ അനുമതി. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച സാധാരണഗതിയിലുള്ളതല്ലെന്നും ഇത് യുവതിയുടെ ജീവന്‍ അപകടത്തിലാക്കുമെന്നുമുള്ള മെഡിക്കല്‍ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ ജഗദീഷ് സിങ് കെഹാര്‍, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ അസാധാരണ വിധി. മുംബൈ കെഇഎം ആശുപത്രിയിലെ ഏഴ് ഡോക്ടര്‍മാരടങ്ങുന്ന സമിതിയാണ് പരിശോധിച്ചു റിപോര്‍ട്ട് നല്‍കിയത്.
ഗര്‍ഭാവസ്ഥ തുടരുന്നത് യുവതിയുടെ ശാരീരികാരോഗ്യത്തെ മാത്രമല്ല, മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചില പ്രത്യേക സാഹചര്യങ്ങളില്‍ 20 ആഴ്ചയ്ക്കു ശേഷമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ നിയമം അനുവദിക്കുന്നതായി സര്‍ക്കാരിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി. 20 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് യുവതി കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക