|    Oct 24 Tue, 2017 12:39 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാനഭംഗം: ഐസ മുന്‍ നേതാവിന് എതിരേ കേസ്

Published : 23rd August 2016 | Posted By: SMR

ഡല്‍ഹി: ശീതളപാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്തു നല്‍കി പീഡിപ്പിച്ചുവെന്ന ഗവേഷക വിദ്യാര്‍ഥിനിയുടെ പരാതിയില്‍ മുന്‍ ഐസ നേതാവായ ജെഎന്‍യു വിദ്യാര്‍ഥിക്കെതിരേ കേസെടുത്തു. ഐസയുടെ മുന്‍ സംസ്ഥാന പ്രസിഡന്റും ജെഎന്‍യു ഗവേഷക വിദ്യാര്‍ഥിയുമായ അന്‍മോല്‍ രത്തനെതിരേയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സൈറത്ത് സിനിമയുടെ കോപ്പി നല്‍കാനെന്ന വ്യാജേന ഹോസ്റ്റലിലേക്ക് വിളിച്ചു വരുത്തി പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധം കെടുത്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. സംഭവം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ഐസയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു രത്തന്‍. അതേസമയം, രത്തനെ സംഘടനയില്‍ നിന്നു പുറത്താക്കിയെന്നും സംഭവത്തില്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുമെന്നും ഐസ നേതാക്കള്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്തുവെന്നും രത്തനെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലിസ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക