|    Jul 22 Sun, 2018 6:27 pm
FLASH NEWS

മാനന്തവാടി സ്റ്റാന്റില്‍ നിയന്ത്രണങ്ങളില്ലാതെ ബസ് പാര്‍ക്കിങ്; ഗതാഗതക്കുരുക്ക് രൂക്ഷം

Published : 16th September 2017 | Posted By: fsq

 

മാനന്തവാടി: കോഴിക്കോട് റോഡിലുള്ള മുനിസിപ്പാലിറ്റി ബസ്സ്റ്റാന്റില്‍ ബസ്സുകള്‍ യാതൊരു നിയന്ത്രണവുമില്ലാതെ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ഗതാഗതക്കുരുക്ക് രൂക്ഷമാവുന്നു. ടൗണിലെത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളും കെഎസ്ആര്‍ടിസി ബസ്സുകളും സ്റ്റാന്റിലെത്തി യാത്രക്കാരെ ഇറക്കുകയും കയറ്റുകയും ചെയ്ത ശേഷമാണ് സര്‍വീസ് തുടരുന്നത്. നിത്യവും അഞ്ഞൂറോളം ബസ്സുകളാണ് ഇത്തരത്തില്‍ സ്റ്റാന്റിലെത്തുന്നത്. മാനന്തവാടിയില്‍ ട്രിപ്പ് അവസാനിക്കുന്ന ബസ്സുകള്‍ അടുത്ത ട്രിപ്പ് വരെ കാത്ത് ബസ് സ്റ്റാന്റില്‍ നിര്‍ത്തിയടുന്നതിന് നേരത്തെ മുതല്‍ തന്നെ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം സര്‍വീസ് തുടങ്ങുന്നതിന് 10 മിനിറ്റ് മുമ്പു മാത്രമേ സ്റ്റാന്റിനുള്ളില്‍ കയാറാവൂ എന്നാണ് നിര്‍ദേശം. എന്നാല്‍, സുല്‍ത്താന്‍ ബത്തേരി, കോഴിക്കോട്, കല്‍പ്പറ്റ, നിരവില്‍പ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്ക് രണ്ടും മൂന്നും ബസ്സുകള്‍ ഊഴവും കാത്ത് സ്റ്റാന്റിനുള്ളില്‍ നിര്‍ത്തിയിടുന്നത് പതിവാണ്. ഇതോടെ നേരത്തെ പോവേണ്ട ബസ്സുകള്‍ക്ക് പാര്‍ക്കിങ് ലഭിക്കാതെ യാത്രക്കാരെ കയറ്റാനായി സ്റ്റാന്റിനുള്ളില്‍ നിര്‍ത്തിയിടുകയും പുറമെ നിന്നു സ്റ്റാന്റിലേക്ക് ബസ്സുകള്‍ കയറാന്‍ പറ്റാതെ റോഡില്‍ ഗതാഗത തടസ്സമുണ്ടാക്കുകയും ചെയ്യുന്നു. സ്റ്റാന്റിന് മുന്നിലുള്ള ഓട്ടോറിക്ഷകളുടെ തിരക്ക് കൂടിയാവുമ്പോള്‍ പോലിസ് സ്‌റ്റേഷന്‍ മുതല്‍ ലിറ്റില്‍ ഫഌവര്‍ സ്‌കൂള്‍ കവാടം വരെ ഗതാഗതം പൂര്‍ണമായി സ്തംഭിക്കുന്നു. സ്റ്റാന്റിന് മുന്നില്‍ യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസ്സുകള്‍ നിര്‍ത്തരുതെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. സ്ഥിരമായി സ്റ്റാന്റിനുള്ളിലും പുറത്തും ട്രാഫിക് പോലിസിനെ നിയോഗിക്കാറുണ്ടെങ്കിലും വാഹനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ഇവരും പരാജപ്പെടുകയാണ്. പലപ്പോഴും ടൂറിസ്റ്റ് ബസ്സുകള്‍ വരെ സ്റ്റാന്റിനുള്ളില്‍ കയറിയിറങ്ങാറുണ്ട്. ടൗണിലെ ട്രാഫിക് സംവിധാനങ്ങള്‍ ഒന്നാകെ കുത്തഴിഞ്ഞതിന് പുറമെയാണ് സ്റ്റാന്റിലും നിയന്ത്രണമില്ലാതെയായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss