|    Dec 17 Sun, 2017 3:39 pm
FLASH NEWS

മാനന്തവാടി ബിവറേജസ്; സമരം ഒത്തുതീര്‍ക്കണം: മദ്യനിരോധന സമിതി

Published : 11th July 2016 | Posted By: SMR

മാനന്തവാടി: 165 ദിവസങ്ങളായി മാനനന്തവാടി ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ സമരം നടത്തിവരുന്ന ആദിവാസി സ്ത്രീകളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നു കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം ആവശ്യപ്പെട്ടു.
സമരക്കാര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളില്‍ പോലിസ് സ്വീകരിക്കുന്ന അലംഭാവത്തിനെതിരേ സംഘടിപ്പിച്ച ജനകീയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ ലഭ്യത കുറച്ചേ മതിയാവൂ.
ഇതിനു സര്‍ക്കാര്‍ തയ്യാറാവണം. മദ്യപാനം മൂലം നശിച്ചുകൊണ്ടിരിക്കുന്ന ആദിവാസി സമൂഹത്തിന്റ രക്ഷക്കായി സര്‍ക്കാര്‍ മുന്നോട്ടുവരുന്നില്ലെങ്കില്‍ മദ്യവര്‍ജനം എന്ന സര്‍ക്കാര്‍ നയം തട്ടിപ്പാണെന്നു ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സമരം നടത്തുന്ന ആദിവാസി സ്ത്രീകളെ കൈയേറ്റം ചെയ്യുകയും സമരപ്പന്തല്‍ പൊളിക്കുകയും ചെയ്ത സാമൂഹിക വിരുദ്ധര്‍ക്കെതിരേ പോലിസ് നടപടികളെടുക്കാത്തതിനെ തുടര്‍ന്നാണ് സമരസഹായ സമിതി, ആദിവാസി-ദലിത് കൂട്ടായ്മ, ആദിവാസി ഫോറം, റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ വിവിധ രാഷ്ട്രീയ-യുവജന സംഘടനകള്‍ എന്നിവയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്.
എന്‍ മണിയപ്പന്‍, മുജീബ് റഹ്മാന്‍, പ്രഫ. ടി എന്‍ രവീന്ദ്രന്‍, മാത്യു കാട്ടറത്ത്, തങ്കച്ചന്‍, അസൈനാര്‍, കൃഷണന്‍കുട്ടി, മേഴ്‌സി നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss