|    Jan 23 Mon, 2017 6:03 am
FLASH NEWS

മാനന്തവാടി ബിവറേജസ്: പുതിയ സമരപ്പന്തല്‍ സാമൂഹികവിരുദ്ധര്‍ പൊളിച്ചുനീക്കി

Published : 4th July 2016 | Posted By: SMR

മാനന്തവാടി: വള്ളിയൂര്‍ക്കാവ് റോഡിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നില്‍ പുതുതായി നിര്‍മിച്ച സമരപ്പന്തല്‍ സാമൂഹികവിരുദ്ധര്‍ പൊളിച്ചുനീക്കി. 20,000ത്തോളം രൂപ ചെലവഴിച്ച് സമരസഹായ സമിതി നിര്‍മിച്ച സ്ഥിരം സമരപ്പന്തലാണ് ശനിയാഴ്ച രാത്രി സാമൂഹികവിരുദ്ധര്‍ നശിപ്പിച്ചത്.
രണ്ടാംഘട്ട സമരം ഇന്നു മുതല്‍ ബിവറേജസ് ഔട്ട്‌ലെറ്റിന് എതിര്‍വശത്ത് നിര്‍മിച്ച ഈ പന്തലിലേക്ക് മാറ്റാനിരിക്കെയാണ് സംഭവം.
നിരവധി പേരുടെ സഹായ സഹകരണത്തോടെയാണ് സമരസമിതി പന്തല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഔട്ട്‌ലെറ്റിന് എതിര്‍വശത്ത് സ്വകാര്യവ്യക്തിയുടെ ഭൂമിയുടെ കമ്പിവേലിക്കിപ്പുറത്തായിരുന്നു പന്തല്‍ നിര്‍മിച്ചത്.
ചരക്കുലോറികള്‍ക്ക് തടസ്സമാവുമെന്നതിനാലാണ് സുരക്ഷിതവും മഴ നനയാത്തതുമായ പന്തലിലേക്ക് സമരം മാറ്റാന്‍ തീരുമാനിച്ചത്.
പന്തലിനായി കൊണ്ടുവന്ന ഷീറ്റുകളും മറ്റും നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഇതു സംബന്ധിച്ച് സമരസഹായ സമിതി മാനന്തവാടി പോലിസില്‍ പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക