|    Feb 24 Fri, 2017 11:26 pm
FLASH NEWS

മാനന്തവാടി നഴ്‌സിങ് കോളജ് നിര്‍മാണം അനിശ്ചിതത്വത്തില്‍

Published : 3rd November 2016 | Posted By: SMR

മാനന്തവാടി: ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതുതായി അനുവദിച്ച നഴ്‌സിങ് കോളജിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരാവസ്തുവകുപ്പിന്റെ ഉടക്കിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായി. ജില്ലാ ആശുപത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫിസിനും സമീപത്തായാണ് കോളജിന് ഒന്നര ഏക്കര്‍ സ്ഥലം അനുവദിച്ചത്. ഇതിനോട് ചേര്‍ന്നാണ് പഴശ്ശികുടീരവും പഴശ്ശി മ്യൂസിയവും സ്ഥിതിചെയ്യുന്നത്. പുരാവസ്തുവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ യാതൊരു നിര്‍മാണ പ്രവൃത്തിയും അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. ഇതനുസരിച്ച് സ്ഥലത്തിന്റെ ലെവല്‍സ് എടുക്കാനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പുരാവസ്തു ജീവനക്കാര്‍ തടഞ്ഞിരുന്നു. കെട്ടിട നിര്‍മാണത്തിനായി 4.60 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ആദ്യ നില പണിയുന്നതിനായി 1.72 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്ത് പ്രവൃത്തി ആരംഭിക്കാനിരിക്കെയാണ് തടസ്സവാദം ഉയര്‍ന്നിരിക്കുന്നത്. എടയ്ക്കല്‍ ഗുഹ പോലുള്ള ശിലാലിഖിതങ്ങളുള്ള പ്രദേശങ്ങളിലെ ഖനനവും നിര്‍മാണ പ്രവൃത്തികളുമാണ് നിരോധിച്ചത്. ഈ ഉത്തരവ് മറയാക്കിയാണ് ഇപ്പോഴത്തെ നീക്കം. എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെട്ട് പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ വര്‍ഷങ്ങളായുള്ള മുറവിളികള്‍ക്കു ശേഷം ലഭിച്ച സ്ഥാപനമാണ് നഷ്ടമാവുക. എല്ലാ ജില്ലകളിലും നഴ്‌സിങ് കോളജ് വേണമെന്നാണ് നഴ്‌സിങ് കൗണ്‍സില്‍ നിലപാട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക