|    Aug 19 Sat, 2017 9:14 am
FLASH NEWS

മാനന്തവാടി നഗരത്തിലെ ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തിച്ചില്ല

Published : 12th November 2016 | Posted By: SMR

മാനന്തവാടി: നഗരത്തിലെ ഭൂരിഭാഗം എടിഎമ്മുകളും പ്രവര്‍ത്തനക്ഷമമാവാത്തത്, നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനായി ബാങ്കുകള്‍ക്കു മുന്നിലുണ്ടായ തിരക്കുകളില്‍ നിന്നു രക്ഷപ്പെട്ട് എടിഎം കൗണ്ടറുകള്‍ക്കു മുന്നിലെത്തിയവരെ നിരാശയിലാക്കി. വിവിധ ബാങ്കുകളുടെ എട്ട് എടിഎം കൗണ്ടറുകളാണ് മാനന്തവാടിയിലുള്ളത്. ഇതില്‍ എസ്ബിടിയുടെ രണ്ടും എച്ച്ഡിഎഫ്‌സിയുടെ ഒരു എടിഎമ്മും മാത്രമാണ് പ്രവര്‍ത്തിച്ചത്. ഇവിടങ്ങളില്‍ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. ബാങ്കുകള്‍ക്കു മുന്നിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. രാവിലെ മുതല്‍ വലിയ തിരക്കായിരുന്നു എല്ലാ ബാങ്കുകളിലും. ചില ബാങ്കുകളില്‍ ആവശ്യത്തിനു തുക മാറ്റിക്കൊടുക്കാന്‍ ഇല്ലാത്തതു ജനങ്ങളെയും ജീവനക്കാരെയും ഒരുപോലെ വലച്ചു. പോസ്റ്റ് ഓഫിസിന് മുന്നിലും നല്ല തിരക്കായിരുന്നു. ഇവിടെയും പണത്തിന്റെ കുറവ് ഇടപാടുകാരെ ബുദ്ധിമുട്ടിലാക്കി. പ്രാഥമിക സഹകരണ ബാങ്കുകകള്‍ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപമായി സ്വീകരിച്ചത് നേരിയ ആശ്വാസമായി. നിരോധിച്ച നോട്ടുകള്‍ കൊണ്ട് സ്വര്‍ണപ്പണയമുള്‍പ്പെടെയുള്ള ഇടപാടുകള്‍ നടത്താനാവാത്തത് സഹകരണ ബാങ്കുകളെയും ഇടപാടുകാരെയും പ്രതികൂലമായി ബാധിച്ചു. പെട്ടെന്നു സ്വര്‍ണപ്പണയ വായ്പ ലഭിക്കാനും കൂടുതല്‍ തുക ലഭിക്കാനും വേണ്ടി സഹകരണ ബാങ്കുകളെ ആശ്രയിക്കുന്ന സാധാരണക്കാരാണ് ഇപ്പോള്‍ ആശങ്കയിലായിരിക്കുന്നത്. വിവാഹാവാശ്യങ്ങള്‍ക്കായുള്ള സ്വര്‍ണം പോലും തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. വിവിധ ബാങ്കുകള്‍ക്ക് മുന്നില്‍ യുവസംഘടനാ പ്രവര്‍ത്തകര്‍ ഹെല്‍പ് ഡസ്‌ക് ആരംഭിച്ചത് നിരക്ഷരായവര്‍ക്കും വൃദ്ധര്‍ക്കും ഏറെ ആശ്വാസമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക