|    Jan 24 Tue, 2017 8:50 pm
FLASH NEWS

മാനന്തവാടി നഗരത്തിലെ ചെറുകിട കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചു

Published : 30th September 2016 | Posted By: Abbasali tf

മാനന്തവാടി: നഗരത്തിലെ 45ഓളം ചെറുകിട കൈയേറ്റങ്ങള്‍ തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം അമ്പതോളം പേര്‍ക്ക് നോട്ടീസ് നല്‍കിയതില്‍ 45 പേരോളം ഒഴിഞ്ഞുപോയി. പോവാന്‍ തയ്യാറാവാത്തവരെ സബ് കലക്ടര്‍ വിളിച്ചുവരുത്തി ഇന്നു വൈകീട്ട് നാലിനുള്ളില്‍ ഒഴിഞ്ഞുപോവാന്‍ കര്‍ശന നിര്‍ദേശം നല്‍കി. ആദ്യഘട്ടത്തില്‍ എട്ടു പേരെ മാത്രം ഒഴിപ്പിക്കാന്‍ നോക്കിയതിനെതിരേ സിപിഐ രംഗത്തു വന്നിരുന്നു. ജില്ലാ ആശുപത്രി പരിസരം മുതല്‍ പോസ്റ്റ് ഓഫിസ് പരിസരം വരെയും നഗരസഭാ ഹാളിലേക്കുള്ള റോഡരികിലെയും കൈയേറ്റങ്ങളാണ് ഒഴിപ്പിച്ചത്. തഹസില്‍ദാരുടെയും മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെയും ഇടപെടലുണ്ടായിട്ടും നാലു പേര്‍ മാറാന്‍ കൂട്ടാക്കിയില്ല. ഇതില്‍ പോസ്റ്റ് ഓഫിസ് ജങ്ഷനിലെ വികലാംഗയായ സ്ത്രീ ഇന്നലെ രാത്രി ഒഴിയുമെന്ന് ഉറപ്പു നല്‍കി. ടൗണ്‍ഹാള്‍ റോഡില്‍ നിന്ന് ഒഴിയാന്‍ കൂട്ടാക്കാത്ത മൂന്നു പേരെയാണ് മാനന്തവാടി സബ് കലക്ടര്‍ ശീറാം സാംബശിവ റാവു ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്. പോലിസ് ഇടപെട്ടാണ് ഇവരെ സബ് കലക്ടര്‍ ഓഫിസില്‍ എത്തിച്ചത്. ഒഴിഞ്ഞുപോവാന്‍ കൂട്ടാക്കിയില്ലെങ്കില്‍ നേരിടേണ്ടിവരുന്ന നിയമനടപടികളെ കുറിച്ച് പറഞ്ഞു മനസ്സിലാക്കുകയും ഇന്നു വൈകീട്ട് നാലിനുള്ളില്‍ ഒഴിയണമെന്ന കര്‍ശന നിര്‍ദേശം നല്‍കുകയും ചെയ്തതായി സബ് കലക്ടര്‍ അറിയിച്ചു. ഇന്നും നാളെയുമായി നഗരത്തിലെ ഫുട്പാത്ത് കൈയേറ്റക്കാര്‍ക്ക് അന്തിമ നോട്ടീസ് നല്‍കി ഒഴിപ്പിക്കുമെന്നും ശേഷം സ്വകാര്യ കെട്ടിടങ്ങളിലെ കൈയേറ്റങ്ങള്‍, പാര്‍ക്കിങ് സ്ഥലം തരംതിരിക്കല്‍ തുടങ്ങിയവയ്‌ക്കെതിരേ കര്‍ശന നടപടികളുമായി മുന്നോട്ടുപോവുമെന്നും താഹസില്‍ദാര്‍ ഇ പി മേഴ്‌സി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക