|    Feb 20 Tue, 2018 9:36 am
FLASH NEWS

മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫിസ് മാറ്റം ; തീരുമാനത്തിന്റെ രേഖ പുറത്ത്

Published : 28th May 2017 | Posted By: fsq

 

മാനന്തവാടി: ജില്ലാ മെഡിക്കല്‍ ഓഫിസ് മാനന്തവാടിയില്‍ നിന്ന് കല്‍പ്പറ്റയിലേക്ക് മാറ്റാനുള്ള തീരുമാനത്തിന്റെ രേഖ പുറത്ത്. 2016 ഡിസംബര്‍ ഏഴിന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍ രമേശിന്റെ അധ്യക്ഷതയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന സംസ്ഥാനത്തെ സീനിയര്‍ മെഡിക്കല്‍ ഓഫിസര്‍മാര്‍ പങ്കെടുത്ത യോഗത്തിന്റെ മിനുട്‌സ് ആണ് പുറത്തായത്. അഞ്ചാമത്തെ തീരുമാനമായാണ് ഓഫിസ് മാറ്റമെന്നു മിനുട്‌സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ എട്ടിന് ഇതുസംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരികയും പ്രതിപക്ഷ സംഘടനകള്‍ സമരം നടത്തുകയും ചെയ്തപ്പോള്‍ ഓഫിസ് മാറ്റുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. കൂടാതെ സമരത്തെ അധിക്ഷേപിക്കുകയും ചെയ്തിരുന്നു. അതോടെ നടപടി താല്‍ക്കാലികമായി മരവിപ്പിച്ച അധികൃതര്‍ കഴിഞ്ഞ ഏപ്രില്‍ അവസാന വാരം വീണ്ടും ശ്രമം നടത്തിയെങ്കിലും കടുത്ത എതിര്‍പ്പ് ഉയര്‍ന്നതോടെ വീണ്ടും ഉപേക്ഷിക്കുകയായിരുന്നു. ഓഫിസ് മാറ്റാന്‍ തീരുമാനമില്ലെന്നു പറഞ്ഞ് എംഎല്‍എ രംഗത്തുവരികയും ചെയ്തിരുന്നു. രേഖ പുറത്തായതോടെ വാദങ്ങളെല്ലാം അസ്ഥാാനത്തായിരിക്കുകയാണ്്്്. ഉദ്യോഗസ്ഥ ലോബിയുടെ രഹസ്യ അജണ്ടയായിരുന്നു ഓഫിസ് മാറ്റമെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss