|    Jun 29 Thu, 2017 4:17 am
FLASH NEWS

മാനന്തവാടി ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി

Published : 11th November 2016 | Posted By: SMR

മാനന്തവാടി: ഉപജില്ലാ ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളയ്ക്ക് തുടക്കമായി. ഗവ. യുപി സ്‌കൂള്‍, എല്‍എഫ് യുപി, മാനന്തവാടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് മേള നടക്കുന്നത്. നാളെ സമാപിക്കും. മാനന്തവാടി ഉപജില്ലയിലെ 160 സ്‌കൂളുകളില്‍ നിന്നായി 2,500ഓളം വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. മൂന്ന് സ്‌കൂളുകളിലായി 210 ഇനങ്ങളിലാണ് മല്‍സരം. പ്രവൃത്തിപരിചയ മേള മാനന്തവാടി ജിയുപി സ്‌കൂളിലും സാമൂഹികശാസ്ത്ര, ഗണിതശാസ്ത്ര മേളകള്‍ എല്‍എഫ് യുപി സ്‌കൂളിലും ഐടി മേള ഗവ. ജിഎച്ച്എസ്എസിലുമാണ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയ്തു. പി ടി ബിജു അധ്യക്ഷത വഹിച്ചു. കടവത്ത് മുഹമ്മദ്, ശോഭ രാജന്‍, ജേക്കബ് സെബാസ്റ്റ്യന്‍, കെ വി ജുബൈര്‍, എം മുരളീധരന്‍ സംസാരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ രമേശ് പതാക ഉയര്‍ത്തി. നാളെ നടക്കുന്ന സമാപന സമ്മേളനം ഒ ആര്‍ കേളു എംഎല്‍എ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് അധ്യക്ഷത വഹിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക