|    Feb 26 Sun, 2017 11:11 pm
FLASH NEWS

മാനന്തവാടിയില്‍ 40 സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യുന്നു

Published : 3rd November 2016 | Posted By: SMR

മാനന്തവാടി: വരുമാനം കുറഞ്ഞ സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള കെഎസ്ആര്‍ടിസി നീക്കത്തിന്റെ മുന്നോടിയായി മാനന്തവാടി ഡിപ്പോയിലെ 40ഓളം സര്‍വീസുകള്‍ റീഷെഡ്യൂള്‍ ചെയ്യാന്‍ നടപടി തുടങ്ങി. ഡിപ്പോയില്‍ നിന്ന് ഓപറേറ്റ് ചെയ്യുന്ന 84 സര്‍വീസുകളില്‍ 40 എണ്ണമാണ് 10,000 രൂപയില്‍ താഴെ മാത്രം വരുമാനമുള്ളതായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇതില്‍ ഏറിയ സര്‍വീസുകളും ഗ്രാമീണ മേഖലയിലേക്കുള്ളതാണെന്നതിനാല്‍ സമയ പുക്രമീകരണം നടത്തിയാല്‍ പോലും എത്ര സര്‍വീസുകള്‍ ലാഭകരമാക്കാന്‍ കഴിയുമെന്നതിനെക്കുറിച്ച് അധികൃതര്‍ക്കു തന്നെ സംശയമാണ്. നാട്ടുകാരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നേരത്തെയുണ്ടായിരുന്ന ജീപ്പ് സര്‍വീസുകള്‍ നിര്‍ത്തിച്ച ശേഷം ആരംഭിച്ച കല്ലോടി സര്‍വീസ്, ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്വകാര്യ ബസ്സുമായി നിരന്തരം മല്‍സരിച്ചോടുന്ന നടവയല്‍ വഴി സുല്‍ത്താന്‍ ബത്തേരി സര്‍വീസ്, കെഎസ്ആര്‍ടിസി ബസ്സുകള്‍ മാത്രം സര്‍വീസ് നടത്തുന്ന കരിമ്പില്‍-വാളാട് റൂട്ട്, തരുവണ-കക്കടവ് റൂട്ട് തുടങ്ങിയവയെല്ലാം കോര്‍പറേഷന്റെ കണക്കില്‍ നഷ്ടസര്‍വീസുകളാണ്. എന്നാല്‍, ഈ സര്‍വീസുകള്‍ നിര്‍ത്തിയാല്‍ കടുത്ത പ്രതിഷേധമുയരും. ജനുവരി അഞ്ചിനു മുമ്പായി ഇതില്‍ എത്രമാത്രം സര്‍വീസുകള്‍ ലാഭകരമാക്കാന്‍ കഴിയുമെന്നറിയാന്‍ വേണ്ടിയാണ് സമയ പുനക്രമീകരണം നടത്തുന്നത്. ഈ മാസം 15നാണ് പുതിയ സമയക്രമം നിലവില്‍വരിക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day