|    Jan 18 Wed, 2017 11:32 am
FLASH NEWS

മാനന്തവാടിയിലെ പെന്‍ഷന്‍ വിവാദം; പോലിസ് കേസെടുത്തു

Published : 8th October 2016 | Posted By: Abbasali tf

മാനന്തവാടി: പെന്‍ഷന്‍ വൈകിപ്പിച്ചതുമായി ബന്ധപ്പെട്ട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനെതിരേ പോലിസ് കേസെടുത്തു. വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി ടി ബിജുവിനെതിരേയാണ് മാനന്തവാടി പോലിസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. പെന്‍ഷന്‍ വൈകിപ്പിച്ചെന്ന, കണിയാരം പാണന്‍കുന്നേല്‍ ചിന്നമ്മയുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഈ മാസം നാലിനാണ് ഇതുസംബന്ധിച്ച് വിധവയും വൃദ്ധയുമായ ചിന്നമ്മ പരാതി നല്‍കിയത്. തനിക്കു ലഭിക്കേണ്ട വാര്‍ധക്യ പെന്‍ഷന്‍ 9,300 രൂപ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നായിരുന്നു പരാതി. സംഭവത്തെക്കുറിച്ച് ഫാര്‍മേഴ്‌സ് ബാങ്ക് കളക്ഷന്‍ ഏജന്റിനോട് അന്വേഷിച്ചപ്പോള്‍, ഈ തുക പി ടി ബിജു വാങ്ങിയതായി അറിയാന്‍ കഴിഞ്ഞെന്നും പണം ആവശ്യപ്പെട്ടപ്പോള്‍ തരാമെന്നു പറഞ്ഞ സമയത്ത് ഏല്‍പിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. മറ്റൊരാള്‍ കൈവശം 6,000 രൂപ തന്നയച്ചെങ്കിലും മുഴുവന്‍ പണവും തനിക്ക് കിട്ടണമെന്നാവശ്യപ്പെട്ടതായി ചിന്നമ്മ പറഞ്ഞു. എന്നാല്‍, പണം പിന്നെയും വൈകിയപ്പഴാണ് പരാതി നല്‍കിയതെന്നു ചിന്നമ്മ പറഞ്ഞു. ബിജുവിനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി മാനന്തവാടിയില്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. തുടര്‍ന്ന് യുഡിഎഫ് മുനിസിപ്പല്‍ ഓഫിസ് ഉപരോധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഐപിസി 420 പ്രകാരം വഞ്ചനാക്കുറ്റത്തിന് പോലിസ് കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക