|    Nov 22 Wed, 2017 8:25 pm
FLASH NEWS

മാനന്തവാടിയിലെ കൈയേറ്റമൊഴിപ്പിക്കല്‍:വന്‍കിടക്കാരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാനരഹിതം- ചെയര്‍മാന്‍

Published : 1st November 2016 | Posted By: SMR

മാനന്തവാടി: നഗരത്തിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വന്‍കിടക്കാരെ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് നഗരസഭ ചെയര്‍മാന്‍ വി ആര്‍ പ്രവീജ് പറഞ്ഞു. ഇത്തരം ആരോപണങ്ങള്‍ കഴമ്പില്ലാത്തതും നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചരണവുമാണ്. ഈ ഭരണ സമിതി വന്നതിന് ശേഷം യാതൊരു തരത്തിലുള്ള അനധികൃത നിര്‍മ്മാണവും നടന്നിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കാന്‍ ഭരണ സമിതി ഐക്യകണ്‌ഠേനയാണ് തീരുമാനിച്ചത്. അത് റവന്യൂ ഉള്‍പ്പെടെയുള്ള വകുപ്പുകളുമായി സഹകരിച്ച് നടപ്പിലാക്കി വരികയാണ്. ചില കയ്യേറ്റക്കാര്‍ ഒന്നോ രണ്ടോ ആഴ്ചത്തെ സമയം ഒഴിവാക്കാന്‍ ചോദിച്ചിട്ടുണ്ട്. മാനുഷിക പരിഗണന നല്‍കി അവര്‍ക്ക് സാവകാശം നല്‍കിയിട്ടുണ്ട്. സമയപരിധി കഴിഞ്ഞാല്‍ നടപടി സ്വീകരിക്കും. വന്‍കിട കയ്യേറ്റക്കാരുടെ പേര് പറഞ്ഞ് തടസ്സം നില്‍ക്കുന്നവര്‍ മാസപ്പടി പറ്റുന്നവരാണ്. അത്തരക്കാരെ ജനങ്ങള്‍ തിരിച്ചറിയും. സിപിഐ നടത്തുന്ന നഗരസഭ സമരത്തില്‍ അവരുടെ അംഗങ്ങള്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. കാരണം നടപടി എടുത്തത് അവരുടെ കൂടെ തീരുമാനത്തിന്റെ ഭാഗമായാണ്. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണ്. ഇതിനോട് എല്ലാവരും സഹകരിക്കണം. വൈസ് ചെയര്‍മാന്‍ പ്രതിഭ ശശി, വിവിധ ചെയര്‍മാന്‍മാരായ പി ടി ബിജു, ശാരദാ സജീവന്‍, വര്‍ഗീസ് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക