|    Jan 17 Tue, 2017 6:51 pm
FLASH NEWS

മാനന്തവാടിയിലെ കെട്ടിടങ്ങള്‍ പൊളിക്കാനുള്ള ഉത്തരവിന് സ്‌റ്റേ

Published : 29th April 2016 | Posted By: SMR

കൊച്ചി: വയനാട് മാനന്തവാടിയിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനൂള്ള ആര്‍ഡിഒയുടെ ഉത്തരവിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് ജസ്റ്റിസ് സി കെ അബ്ദുള്‍ റഹിം സ്റ്റേ അനുവദിച്ചിട്ടുള്ളത്. കാലപ്പഴക്കംവന്ന കെട്ടിടങ്ങള്‍ അപകടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാന്തവാടി ആര്‍ഡിഒ പൊളിക്കാന്‍ ഉത്തരവിട്ടത്. എന്നാല്‍, കെട്ടിടങ്ങള്‍ക്ക് അപകടസ്ഥിതിയില്ലെന്നും 1991 മുതല്‍ വാടകയ്‌ക്കെടുത്ത് ഇലക്ട്രോണിക്‌സ് ഷോപ്പ് നടത്തുന്ന കെട്ടിടം പൊളിക്കാനുള്ള ഉത്തരവ് തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി സ്വദേശി സോമനാഥനാണ് കോടതിയെ സമീപിച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 32 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക