|    Oct 18 Thu, 2018 4:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനനഷ്ടക്കേസ് : നോട്ടീസയച്ചു

Published : 16th September 2017 | Posted By: fsq

 

തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രക്ഷേപണം ചെയ്തുവെന്നാരോപിച്ച്  കൈരളി ചാനലിനും സിപിഎം നേതാവ് സുധീഷ് മിന്നിക്കുമെതിരേ ബിജെപി ദേശീയ സമിതിയംഗം പി കെ കൃഷ്ണദാസ് മാനനഷ്ടക്കേസിനുള്ള നോട്ടീസ് അയച്ചു. അഭിഭാഷകന്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള മുഖാന്തരമാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2017 ജൂലൈ 23ന് കൈരളി പീപ്പിള്‍ ടിവിയില്‍ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് പരാതിക്ക് ആധാരം. ആരോപണം ഉന്നയിച്ച സുധീഷ് മിന്നിക്കോ ചാനലിനോ  ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ചാനല്‍ വാര്‍ത്ത കഴിഞ്ഞ 25 വര്‍ഷത്തെ  പൊതു ജീവിതത്തിന് കളങ്കം ഉണ്ടാക്കിയതായും കൃഷ്ണദാസ് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss