|    Oct 23 Mon, 2017 4:31 am
Home   >  Todays Paper  >  Page 1  >  

മാനനഷ്ടക്കേസ്: കെജ്‌രിവാളിന് സമന്‍സ്

Published : 10th March 2016 | Posted By: SMR

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മറ്റ് അഞ്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും കോടതി സമന്‍സയച്ചു. ചീഫ് മെട്രോ പൊളിറ്റന്‍ മജിസ്‌ട്രേറ്റ് സുമിത്ത് ദാസാണ് കെജ്‌രിവാളിനും കുമാര്‍ വിശ്വാസ്, അശുതോഷ്, സഞ്ജയ് സിങ്, രാഘവ് ചദ്ദ, ദീപക് ബാജ്‌പേയ് എന്നിവര്‍ക്കും ഏപ്രില്‍ ഏഴിനു കോടതിയില്‍ ഹാജരാവാന്‍ നോട്ടീസയച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ വിവാദവുമായി ബന്ധപ്പെട്ട് കെജ്‌രിവാള്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക