|    Apr 25 Tue, 2017 5:52 pm
FLASH NEWS

മാനദണ്ഡമില്ലാതെ പുതിയ പമ്പുകള്‍: പെട്രോള്‍ പമ്പ് ഉടമകള്‍ സമരത്തിലേക്ക്; 26ന് 15 മിനിറ്റ് പ്രവര്‍ത്തനം നിര്‍ത്തും

Published : 24th October 2016 | Posted By: SMR

കൊച്ചി: പെട്രോളിയം വ്യാപാരമേഖലയെ ബാധിക്കുന്ന വിവിധ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാക്കാത്തതില്‍ പ്രതിഷേധിച്ച് ദേശീയാടിസ്ഥാനത്തില്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് പ്രഖ്യാപിച്ച തുടര്‍ച്ചയായ സമരങ്ങള്‍ക്ക് പെട്രോള്‍ പമ്പ് ഉടമകള്‍ പിന്തുണ പ്രഖ്യാപിച്ചു. സമരത്തിന്റെ ആദ്യപടിയായി ഈ മാസം 26ന് വൈകീട്ട് 7 മുതല്‍ 7.15 വരെ പമ്പുകളിലെ ലൈറ്റുകള്‍ അണച്ച് വില്‍പന നിര്‍ത്തിവച്ച് സൂചനാ സമരം നടത്തും.
നവംബര്‍ മൂന്ന്, നാല് തിയ്യതികളില്‍ ഇന്ധന ബഹിഷ്‌കരണം നടത്തി പ്രതിഷേധിക്കും. ഈ ദിവസങ്ങളില്‍ കമ്പനിയില്‍ നിന്ന് ഇന്ധനം വാങ്ങേണ്ടതില്ലെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിച്ചതായി പ്രസിഡന്റ് തോമസ് വൈദ്യന്‍ പറഞ്ഞു. 2012ല്‍ കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ ചന്ദ്ര കമ്മിറ്റി കുറഞ്ഞത് 1.7 ലക്ഷം ലിറ്റര്‍ വില്‍പനയുണ്ടെങ്കില്‍ മാത്രമേ ഒരു പമ്പ് ലാഭകരമാവൂവെന്ന് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്കണക്കിന് കേരളത്തില്‍ 70 ശതമാനം പമ്പുകളും മതിയായ ബിസിനസില്ലാതെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും യാതൊരു മാനദണ്ഡവുമില്ലാതെ നൂറുകണക്കിന് പുതിയ പമ്പുകള്‍ സ്വകാര്യമേഖലയില്‍ തുറക്കാന്‍ അവസരം നല്‍കുന്ന നിലപാടാണ് പൊതുമേഖലാ ഓയില്‍ കമ്പനികളിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
നവംബര്‍ നാലിന് സംസ്ഥാന കമ്മിറ്റി കൂടി തുടര്‍ സമരപരിപാടികള്‍ ആവിഷ്‌കരിച്ച് സ്റ്റേറ്റ് ലെവല്‍ കോ-ഓഡിനേറ്റര്‍ക്ക് അവകാശപത്രിക സമര്‍പ്പിക്കും. കേന്ദ്ര പെട്രോളിയം മന്ത്രാലയം നിയമിച്ച അപൂര്‍വ ചന്ദ്ര കമ്മിറ്റി റിപോര്‍ട്ട് ഓയില്‍ കമ്പനികള്‍ അംഗീകരിക്കുക, പുതിയ പമ്പുകള്‍ക്കുള്ള സ്ഥലം തിരഞ്ഞെടുക്കുന്നതിന് മുമ്പായി പെട്രോളിയം മന്ത്രാലയം നിഷ്‌കര്‍ഷിക്കുന്ന പഠന റിപോര്‍ട്ട് കമ്പനികള്‍ പ്രസിദ്ധീകരിക്കുക, വിശദമായ പഠനം നടത്താതെ സ്വകാര്യ-പൊതുമേഖലാ ഓയില്‍ കമ്പനികള്‍ നേടിയെടുത്ത എന്‍ഒസികള്‍ ഉപേക്ഷിക്കുക, സിവില്‍ സപ്ലൈസ് വകുപ്പ് 2016 മാര്‍ച്ച് ഒന്നിനെടുത്ത തീരുമാനം ഉത്തരവാക്കാന്‍ കമ്പനികള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുക, പമ്പുകളിലെ ബാഷ്പീകരണ താപവ്യതിയാന നഷ്ടം നികത്തുക എന്നിവയാണ് പെട്രോള്‍ പമ്പ് ഉടമകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day