|    Mar 24 Fri, 2017 5:41 am
FLASH NEWS

മാനദണ്ഡങ്ങള്‍ വിനയായി; നെറ്റ് പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥികള്‍ വലഞ്ഞു

Published : 11th July 2016 | Posted By: SMR

കൊച്ചി: യുജിസി നെറ്റ് പരീക്ഷയുടെ മാനദണ്ഡങ്ങള്‍ പരീക്ഷ എഴുതാന്‍ എത്തിയ ഉദ്യോഗാര്‍ഥികള്‍ക്കും ഇവര്‍ക്കൊപ്പമെത്തിയ സഹായികള്‍ക്കും ദുരിതമായി. ഒമ്പതു മണിക്കാരംഭിക്കുന്ന പരീക്ഷയ്ക്കായി രാവിലെ എഴിന് തന്നെ പരീക്ഷാഹാളില്‍ ഹാജരാവണമെന്നായിരുന്നു നിര്‍ദേശം. പലര്‍ക്കും നിര്‍ദേശം പാലിക്കാന്‍ കഴിഞ്ഞില്ല.
ഇടുക്കി പോലുള്ള മലയോര ജില്ലകളില്‍ നിന്നു പരീക്ഷക്കെത്തിയവരാണ് ഏറെ വലഞ്ഞത്. പലരും ശനിയാഴ്ച രാത്രിയിലും ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെയുമൊക്കെയായി വീട്ടില്‍ നിന്നും പരീക്ഷയ്ക്കായി പുറപ്പെട്ടാണ് ഇന്നലെ രാവിലെയോടെ കൊച്ചിയിലെ പരീക്ഷാ സെന്ററില്‍ എത്തിയത്. പലരും ഏഴുമണിയോടെ മാത്രമെത്തിയതിനാല്‍ സമയക്രമം പാലിക്കേണ്ടതിനാല്‍ ഇവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ പ്രഭാതഭക്ഷണം കഴിക്കാനോ സാധിക്കാതെ പരീക്ഷാഹാളില്‍ പ്രവേശിക്കേണ്ടി വന്നു.
വനിതാ ഉദ്യോഗാര്‍ഥികള്‍ക്കാണ് ഏറെ ബുദ്ധിമുട്ടായത്. സ്വര്‍ണാഭരണങ്ങള്‍ ധരിച്ചുകൊണ്ട് ഉദ്യോഗാര്‍ഥികളെ പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കാതിരുന്നതും പരീക്ഷക്കെത്തിയവര്‍ക്ക് ബുദ്ധിമുട്ടായി.
ഒറ്റക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ക്കാണ് എറെ ബുദ്ധിമുട്ടുണ്ടാക്കിയത്. തങ്ങള്‍ അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങള്‍ ഊരി ആരെ ഏല്‍പ്പിക്കുമെന്നറിയാതെ പലരും കുഴങ്ങി. ഇത്തരത്തില്‍ സ്വര്‍ണം ആരെയും ഏല്‍പ്പിക്കാന്‍ കഴിയാതെ വന്ന ചിലര്‍ പരീക്ഷ എഴുതാതെ മടങ്ങിപ്പോയതായും അറിയുന്നു.
രാവിലെ പെയ്ത കനത്ത മഴ ഉദ്യോഗാര്‍ഥികള്‍ക്കൊപ്പം എത്തിയവരെയും ഏറെ വലച്ചു. മഴയത്ത് കയറി നില്‍ക്കാന്‍ പോലും സാധിക്കാതെ സ്‌കൂള്‍ കവാടത്തിനു മുന്നില്‍ മണിക്കൂറുകളോളം കുട ചൂടി നില്‍ക്കേണ്ട അവസ്ഥയായിരുന്നു സ്ത്രീകള്‍ ഉള്‍പ്പെടെയുളളവര്‍ക്ക് നേരിടേണ്ടിവന്നത്.
ഇതിനിടയില്‍ ഏതാനും പരീക്ഷാ കേന്ദ്രങ്ങളില്‍ ഡ്യൂട്ടിക്കെത്തേണ്ട ജീവനക്കാര്‍ വൈകിയതിനെ തുടര്‍ന്ന് കൃത്യസമയത്ത്തന്നെ എത്തിയ ഉദ്യോഗാര്‍ഥികള്‍ മഴ നനഞ്ഞ് ഗേറ്റില്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയുണ്ടായതായും ആക്ഷേപമുണ്ട്. പരീക്ഷ നടത്തിപ്പുകാര്‍ എത്താതെ ഗേറ്റ് തുറക്കില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് കാത്തുനില്‍ക്കേണ്ടി വന്നതത്രേ.

(Visited 53 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക