|    Aug 20 Sun, 2017 4:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാനദണ്ഡങ്ങള്‍ പാലിക്കാതെ 50 കോടി വായ്പ അനുവദിച്ചു ; സെന്‍കുമാറിനെതിരേ പരാതി

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ 50 കോടി ലോണ്‍ അനുവദിച്ചുവെന്ന പരാതി വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ 26നകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കെ ശ്രീകാര്യം സ്വദേശിയായ സലീം എന്നയാള്‍ക്ക് 50 കോടി ലോണ്‍ നല്‍കിയെന്നാണ് ആരോപണം. വായ്പ അനുവദിക്കുന്നതില്‍ മാനേജിങ് ഡയക്ടര്‍ പ്രത്യേക താല്‍പര്യമെടുത്തത് അഴിമതി നടത്താനാണെന്ന് ഹരജിക്കാരന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ എ ജെ സുക്കാര്‍ണോ പരാതിയില്‍ പറയുന്നു. 2010ല്‍ കെടിഡിഎഫ്‌സി മാനേജിങ് ഡയറക്ടറായിരിക്കേ ക്രമവിരുദ്ധമായി 50 കോടി രൂപ ലോണ്‍ അനുവദിച്ചെന്നാണ് പരാതി. ഒരു വ്യക്തിക്ക് പരമാവധി അനുവദിക്കാവുന്ന വായ്പ 10 കോടിയാണെന്നിരിക്കെ കാര്‍ പാലസ് സ്ഥാപന ഉടമ സലീമിന് മാനദണ്ഡങ്ങള്‍ മറികടന്ന് അഞ്ച് തവണയായി ടി പി സെന്‍കുമാര്‍ 50 കോടി വായ്പ നല്‍കുകയായിരുന്നു. ആദ്യ രണ്ട് തവണകളിലെ തിരിച്ചടവ് മുടങ്ങിയാല്‍ ബാക്കി തുക അനുവദിക്കരുതെന്ന ബോര്‍ഡിന്റെ ചട്ടം മറികടന്നാണ് സെന്‍കുമാര്‍ ആറ് മാസത്തിനിടെ 50 കോടി രൂപ വായ്പ അനുവദിച്ചത്. എന്നാല്‍, വായ്പ വാങ്ങിയയാള്‍ തുക തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി. സംസ്ഥാന പോലിസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെ തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച ടി പി സെന്‍കുമാര്‍ തിരികെയെത്തിയപ്പോള്‍ മെഡിക്കല്‍ ലീവിനുവേണ്ടി സര്‍ക്കാര്‍ മുമ്പാകെ സമര്‍പ്പിച്ചത് വ്യാജ രേഖകള്‍ ആണെന്നും ഹരജിയില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക