|    May 27 Sat, 2017 10:06 am
FLASH NEWS

മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്ഥലംമാറ്റം; കൃഷിവകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങുന്നു

Published : 17th October 2016 | Posted By: Abbasali tf

വെള്ളറട: മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള സ്ഥലംമാറ്റം മൂലം കൃഷിവകുപ്പിലെ ജീവനക്കാര്‍ക്ക് ശമ്പളം വഴിമുട്ടുന്നതായി പരാതി. കൃഷിവകുപ്പിലെ കൃഷി അസിസ്റ്റന്റുമാരുടെ പൊതുസ്ഥലമാറ്റത്തിനോട് അനുബന്ധിച്ച് നടന്ന സ്ഥലം മാറ്റത്തില്‍ ഉള്‍പ്പെട്ട  തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ അലോട്ട് ചെയ്ത ജീവനക്കാര്‍ക്കാണ്  ഈ ദുരവസ്ഥ.  മാനദണ്ഡം പാലിക്കാതെ പുറത്തിറക്കിയ ആദ്യ സ്ഥലംമാറ്റ ഉത്തരവ് ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മരവിപ്പിക്കുകയുണ്ടായി. മാനദണ്ഡവും സമയക്രമവും പാലിക്കാതെ നിരവധി അപാകതകളോടും കൂടിയാണ് രണ്ടാമത്തെ സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയത്. വര്‍ഷങ്ങളോളം വിദൂര ജില്ലകളില്‍ സേവനമനുഷ്ടിച്ചതിനു ശേഷം അലോട്ട് ചെയ്ത ജീവനക്കാര്‍ക്ക് മാസങ്ങളായിട്ട് നിയമന ഉത്തരവ് നല്‍കാത്തതുകാരണം ശമ്പളം പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. മാനദണ്ഡങ്ങള്‍ പാലിക്കാതെയും സമയക്രമം തെറ്റിച്ചുമുള്ള സ്ഥലം മാറ്റ ഉത്തരവിനെതിരെ ജീവനക്കാര്‍ കൂട്ടത്തോടെ കോടതിയെ സമീപിക്കുകയും സ്റ്റേ ഉത്തരവ് നേടിയിരിക്കുകയാണ്. എന്നാല്‍,  നിരവധിപേരെ രാഷ്ട്രീയ ഉദ്യോഗസ്ഥ താല്‍പര്യപ്രകാരം നിലനിര്‍ത്തിയിട്ടുണ്ട്. ഈ വര്‍ഷം നടന്ന പൊതുസ്ഥലം മാറ്റത്തില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ജീവനക്കാര്‍ക്ക്  തൊട്ടടുത്ത ജില്ലകളില്‍ നിയമനം നല്‍കാം എന്നിരിക്കെ കണ്ണൂരിലേക്കുവരെ മാറ്റിയിട്ടുണ്ട്. സ്ഥലം മാറ്റത്തിന് സുതാര്യമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമെന്ന വകുപ്പു മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപുറകെയാണ് പൊതുസ്ഥലം മാറ്റത്തിനോടനുബന്ധിച്ച് ശമ്പളമില്ലാതെ ജീവിതം മുന്നോട്ട് നീക്കേണ്ടിവരുന്ന ജവനക്കാരുടെ ദുരവസ്ഥ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day