|    Feb 21 Tue, 2017 11:09 am
FLASH NEWS

മാനദണ്ഡം വന്നില്ലെങ്കില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായേനെ: എം എം മണി

Published : 28th November 2016 | Posted By: SMR

തൊടുപുഴ: തനിക്ക് ഗോഡ്ഫാദറില്ലെന്ന് വൈദ്യുതിമന്ത്രി എം എം മണി. പാര്‍ട്ടിയാണ് എന്റെ ഗോഡ്ഫാദര്‍. അടിസ്ഥാന വര്‍ഗത്തില്‍ നിന്നും വന്ന തന്നെപ്പോലൊരാളെ മന്ത്രിയാക്കാന്‍ സിപിഎമ്മിനല്ലാതെ മറ്റൊരു പാര്‍ട്ടിക്ക് കഴിയില്ല. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിസ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചപ്പോള്‍ അദ്ഭുതം തോന്നിയെന്നും ഇടുക്കി പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖത്തില്‍ മണി പറഞ്ഞു.
ഗോഡ്ഫാദറില്ലാത്തതിനാല്‍ മന്ത്രിസ്ഥാനം കിട്ടിയില്ലെന്ന ഇ എസ് ബിജിമോളുടെ വിവാദ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മണിയുടെ പ്രതികരണം. ദാരിദ്ര്യംമൂലം ഹൈറേഞ്ചിലേക്ക് കുടിയേറിയ കുടുംബമാണ് തന്റേത്. എല്‍പി സ്‌കൂള്‍ കഴിഞ്ഞപ്പോള്‍ തന്നെ കുടുംബം പുലര്‍ത്താന്‍ പണിക്കിറങ്ങി. ‘ഞാന്‍ പണിയെടുക്കാത്ത ഒറ്റ ഏലത്തോട്ടവും ഹൈറേഞ്ചിലില്ല. ധാരാളം ചുമടു ചുമന്നിട്ടുണ്ട്. അത് തുറന്നു പറയാന്‍ ഇപ്പോഴും മടിയില്ല. അതില്‍ കുറച്ചുളള പത്രാസൊക്കെ മതി മന്ത്രിയായാലും ഈ മണിക്ക്. വിഎസിനോട് എന്നും ബഹുമാനമാണ്.  അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയ ശേഷമാണ് മന്ത്രിസ്ഥാനം ഏറ്റെടുത്തത്. ഏറ്റെടുത്ത കാര്യങ്ങള്‍ ശരിയായാലും തെറ്റായാലും അത് കൃത്യതയോടെ നടപ്പാക്കുന്ന രീതിയാണ് തന്റേത്. ഒന്നും ഒളിച്ചുവയ്ക്കുന്ന ശീലം ഇല്ല. മണക്കാട് പ്രസംഗത്തില്‍ കേവലമൊരു പരാമര്‍ശത്തിന്റെ പേരില്‍ 46 ദിവസമാണ് ജയിലില്‍ കിടക്കേണ്ടി വന്നത്. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പി ടി തോമസും ചേര്‍ന്ന് നാല് കൊലക്കേസിലാണ് തന്നെ കുടുക്കാന്‍ നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക