|    May 26 Fri, 2017 8:40 pm
FLASH NEWS

മാനദണ്ഡം പാലിക്കാതെ നിയമനം നടത്തിയെന്നു പരാതി

Published : 7th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: തരിയോട് പഞ്ചായത്തിന്റെ കീഴിലുള്ള ആയുര്‍വേദ ആശുപത്രിയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ കാഷ്വല്‍ സ്വീപ്പര്‍ നിയമനം റദ്ദാക്കണമെന്നു പ്രതിപക്ഷാംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എച്ച്എംസി കമ്മിറ്റിയില്‍ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടും സിഡിഎസ് നല്‍കിയ ലിസ്റ്റിലെ ആറാം റാങ്കുകാരിക്ക് നിയമനം നല്‍കിയെന്നാണ് ഇവരുടെ ആരോപണം. ഇന്റര്‍വ്യൂ നടത്താന്‍ ഭരണസമിതി തയ്യറായില്ല. മാത്രമല്ല, ഡിഎംഒ നേരിട്ടാണ് ഇവിടെ സ്വീപ്പര്‍ നിയമനം നടത്തിയിരിക്കുന്നത്. സാധാരണ രീതിയില്‍ ഇത്തരം നിയമനങ്ങളില്‍ എച്ച്എംസി കമ്മിറ്റി അംഗങ്ങളടങ്ങിയ ഇന്റര്‍വ്യൂ ബോര്‍ഡ് കൂടിക്കാഴ്ച നടത്തിയും തുടര്‍ന്ന് നിയമന ഉത്തരവ് പഞ്ചായത്ത് ഭരണസമിതിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചുമാണ് നിയമനം നടത്താറ്. എന്നാല്‍, തരിയോട് പഞ്ചായത്തില്‍ കൂടിക്കാഴ്ചയോ ഭരണസമിതിയുടെ അംഗീകാരമോ വാങ്ങാതെ തന്നിഷ്ടപ്രകാരമുള്ള നിയമനമാണ് നടന്നത്. ഒന്നുമുതല്‍ അഞ്ചുവരെ റാങ്കിലുള്ളവരെ തഴഞ്ഞ് ആറാം റാങ്കുകാരിക്കാണ് നിയമനം നല്‍കിയത്. ഇത്തരം കാര്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം. പഞ്ചായത്തില്‍ ഭരണപക്ഷത്ത് ആകെയുള്ളത് അഞ്ചംഗങ്ങളാണ്. യുഡിഎഫിന് ആറ് അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളുമുണ്ട്. എന്നാല്‍, ന്യൂനപക്ഷമായ എല്‍ഡിഎഫാണ് ഇവിടെ ഭരിക്കുന്നത്. ഭൂരിപക്ഷത്തിന്റെ അഭിപ്രായങ്ങള്‍ക്ക് ഒരു വിലയും കല്‍പിക്കാത്ത പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു. സി ടി ചാക്കോ, ഷീജ ആന്റണി, സീമ ആന്റണി, ഗിരിജ സുരേന്ദ്രന്‍, ബിന്ദു ചന്ദ്രന്‍, കെ വി സന്തോഷ്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ഖജാഞ്ചി ബഷീര്‍ പുള്ളാട്ട് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day