|    Nov 13 Tue, 2018 10:49 am
FLASH NEWS

മാനം തെളിഞ്ഞു; ബക്രീദ്-ഓണം വിപണിയില്‍ തിരക്കേറി

Published : 20th August 2018 | Posted By: kasim kzm

കാസര്‍കോട്: ശക്തമായ മഴക്ക് ശമനം വന്നതോടെ ജില്ലയില്‍ ബക്രീദ്്-ഓണം വിപണികളില്‍ തിരക്കേറി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ലഭിച്ചതോടെ കുട്ടികള്‍ക്കുള്ള ഉടുപ്പുകളും മറ്റു നിത്യോപയോഗ സാധനങ്ങളും വാങ്ങാനായി നഗരങ്ങളിലെ കടകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ് മൂന്നു ദിവസങ്ങളായി കാസര്‍കോട് നഗരത്തില്‍ പെരുന്നാള്‍-ഓണവിപണി സജീവമായി.
പ്രളയക്കെടുതിയില്‍ അനുഭവിക്കുന്നവര്‍ക്ക് ജില്ലയില്‍ നിന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്ക് അവശ്യസാധനങ്ങള്‍ അയക്കുന്ന തിരക്കിലാണ് വ്യാപാരികളും രാഷ്ട്രീയ. സന്നദ്ധ സംഘടനകളും വിദ്യാലയങ്ങളും. കഴിഞ്ഞ ഒരാഴ്ചയായി വിപണി മന്ദഗതിയിലായിരുന്നു. റെഡിമെയ്ഡ് വസ്ത്രക്കടകളിലാണ് കൂടുതല്‍ തിരക്കനുഭവപ്പെടുന്നത്. ബലിപെരുന്നാളും ഓണവും അടുത്തടുത്ത് വന്നതോടെ വിവിധ കമ്പനികളുടെ നിരവധി ഓഫറുകളുമായി സാധനങ്ങളും എത്തിയിട്ടുണ്ട്. മഴക്കെടുതി കാരണം ആഘോഷങ്ങള്‍ക്ക്് മങ്ങലേറ്റിട്ടുണ്ടെങ്കിലും വിപണികള്‍ സജീവമാണെന്ന് വ്യാപാരികള്‍ പറഞ്ഞു. ഗള്‍ഫിലെ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും നാട്ടിലെ ആഘോഷങ്ങളെ ബാധിച്ചിട്ടുണ്ട്.
ഇതോടൊപ്പം ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി മുഴുവന്‍ ജനങ്ങളും രംഗത്തുണ്ട്. ആഘോഷങ്ങള്‍ മാറ്റിവച്ചാണ് ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ ജില്ലയിലെ ജനങ്ങള്‍ കൈകോര്‍ക്കുന്നത്.
ഓണക്കാലത്ത് ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് വിവിധ തരം പൂക്കള്‍ വിപണിയില്‍ എത്തുന്നത്. മുന്‍കാലങ്ങളില്‍ നേരത്തെ പൂവില്‍പ്പനക്കാര്‍ ധാരാളമായി എത്തിയിരുന്നു. എന്നാല്‍ ഇപ്രാവശ്യം ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മഴക്കെടുതിമൂലം എത്തിയിട്ടില്ല. പച്ചക്കറികള്‍ക്കും ഇത്തവണ വില വര്‍ധിച്ചിട്ടുണ്ട്.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുമാണ് കാസര്‍കോട് മാര്‍ക്കറ്റില്‍ പച്ചക്കറികള്‍ എത്തുന്നത്. ഇപ്പോള്‍ വരവ് കുറഞ്ഞതായും വ്യാപാരികള്‍ പറയുന്നു. നിത്യോപയോഗ സാധനങ്ങള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പെരുന്നാള്‍-ഓണം മേളകള്‍ തുടങ്ങിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും നഗരസഭ കുടുംബശ്രീ യൂനിറ്റിന്റെയും വിപണനമേള ഒരാഴ്ച മുമ്പാണ്് തുടങ്ങിയത്. ഇത് സാധാരണക്കാര്‍ക്ക് ആശ്വാസമായിട്ടുണ്ട്. മല്‍സ്യങ്ങളുടെ ദൗര്‍ലഭ്യവുമുണ്ട്.
ഇറച്ചിക്കോഴി വിപണി സജീവമായിട്ടുണ്ട്. കാസര്‍കോട് ജില്ലയിലെ നിരവധി പേര്‍ തെക്കന്‍ ജില്ലകളിലെ ദുരിതാശ്വാസ ക്യ ാംപുകളില്‍ കഴിയുന്നുണ്ട്. എറണാകുളം, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലെ ക്യാംപുകളിലാണ്. ജോലി തേടിപ്പോയ ജില്ലയിലെ യുവാക്കള്‍ കുടുങ്ങിക്കിടക്കുന്നത്. ഇതും ആഘോഷത്തിന് മങ്ങലേറ്റിട്ടുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss