|    Sep 23 Sun, 2018 12:30 am
FLASH NEWS
Home   >  Todays Paper  >  page 7  >  

മാധ്യമ സ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ വിജയം: ഉപരാഷ്ട്രപതി

Published : 21st January 2017 | Posted By: fsq

 

ഡല്‍ഹി: ജനാധിപത്യത്തിന്റെ വിജയം മാധ്യമങ്ങളുടെ ശക്തിയാണെന്ന് ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരി. സമ്പൂര്‍ണ മാധ്യമ സ്വാതന്ത്ര്യം ഉറപ്പു വരുത്തുമ്പോഴേ ജനാധിപത്യം പൂര്‍ണതയിലെത്തുകയുള്ളൂ, ലോകത്ത് ഏത് ജനാധിപത്യ രാജ്യത്തിന്റേയും വിജയം അവിടങ്ങളിലെ മാധ്യമ സ്വാതന്ത്ര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ്ബും സിഎച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ജേണലിസ്റ്റ് ട്രസ്റ്റും സംയുക്തമായി ഏര്‍പ്പെടുത്തിയ സി എച്ച് മുഹമ്മദ് കോയ ജേണലിസം പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ ശക്തമായി സംസാരിക്കുന്നത് സാമൂഹിക ഉന്നമനത്തിനും രാഷ്ട്ര പുരോഗതിക്കുമാണ്. ഇത് ഭരണ കൂടങ്ങള്‍ കാണാതിരിക്കരുത്. ഇന്ത്യയുടെ ജനാധിപത്യ സംസ്‌കാരം ലോകം മാതൃകയാക്കാന്‍ കാരണം മാധ്യമ സ്വാതന്ത്ര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും നല്ല മാധ്യമ പ്രവര്‍ത്തകരിലൊരാള്‍ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയായിരുന്നു. അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടുകളെ പുതിയ മാധ്യമ സമൂഹം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. സി എച്ച് മുഹമ്മദ് കോയ ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി എ ഇബ്രാഹിം ഹാജി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി, ഡോ എം കെ മുനീര്‍ എംഎല്‍എ, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, പി എ ഹംസ, കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് സെക്രട്ടറി എന്‍ രാജേഷ് എന്നിവര്‍ സംസാരിച്ചു. കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ടൈംസ് ഓഫ് ഇന്ത്യ സാഗരിഗ ഘോഷ്, നീന വ്യാസ് (ദ ഹിന്ദു), ചന്ദ്രിക മുന്‍ ചീഫ് എഡിറ്റര്‍ ടി പി ചെറൂപ്പ, എംഎം ടിവി ഡയറക്ടര്‍ ജോണി ലൂക്കോസ് എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss