|    Jun 27 Tue, 2017 10:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമ സ്ഥാപനങ്ങളിലെ തൊഴില്‍ നിഷേധം; പ്രത്യേക നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും

Published : 26th October 2016 | Posted By: SMR

തിരുവനന്തപുരം: മാധ്യമ സ്ഥാപനങ്ങളിലെ തൊഴില്‍ നിഷേധവും വേതനപ്രതിസന്ധിയും നിരീക്ഷിക്കാന്‍ തൊഴില്‍വകുപ്പിന്റെ കീഴില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.
സ്വതന്ത്രമായി ജോലിചെയ്യുന്നതിന് വേണ്ട സൗകര്യമൊരുക്കേണ്ടത് മാധ്യമസ്ഥാപനങ്ങളുടെ ഉടമകളുടെ ഉത്തരവാദിത്തമാണ്. കൂടുതല്‍ സമയം ഇവര്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നുണ്ടെന്നും കുറഞ്ഞ വേതനമാണ് ലഭിക്കുന്നതെന്നും അതുതന്നെ കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതി ലഭിച്ചിട്ടുണ്ട്. കൂടുതല്‍ സമയം ജോലി ചെയ്യുന്നതിന് കൂടുതല്‍ വേതനം നല്‍കുന്നതിനൊപ്പം മാധ്യമപ്രവര്‍ത്തകരുടെ ജോലിസമയം ക്രമീകരിക്കുകയും വേണം. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് മാനേജ്‌മെന്റുകള്‍ നിയമപരമായും മനുഷ്യത്വപരവുമായ നിലപാട് സ്വീകരിക്കണമെന്നും വീണ ജോര്‍ജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കവെ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പത്രം ഏജന്റുമാര്‍ക്കും വിതരണക്കാര്‍ക്കും പുതുതായി സര്‍ക്കാര്‍ രൂപീകരിച്ച കേരള അണ്‍ ഓര്‍ഗനൈസ്ഡ് സോഷ്യല്‍ സെക്യൂരിറ്റി ബോര്‍ഡില്‍ അംഗമാവാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ മറ്റേത് ക്ഷേമനിധിയില്‍നിന്ന് ലഭിക്കുന്നതിനേക്കാളും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ ഏജന്റുമാര്‍ക്ക് ഉറപ്പാക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക