|    Nov 18 Sun, 2018 11:48 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമ വിലക്ക്: സര്‍ക്കാര്‍ നടപടികള്‍ മറച്ചുവയ്ക്കാനാണോയെന്ന് ഹൈക്കോടതി

Published : 6th November 2018 | Posted By: kasim kzm

കൊച്ചി: ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യത് സര്‍ക്കാര്‍ നടപടികള്‍ മറച്ചുവയ്ക്കാനാണോയെന്ന് സംശയമുണ്ടെന്ന് ഹൈക്കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു. ശബരിമലയിലെ പോലിസ് അതിക്രമങ്ങള്‍ക്കെതിരേയുള്ള ഹരജികള്‍ പരിഗണിക്കവെ ദേവസ്വം ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്. ശബരിമലയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോ ള്‍ ഇല്ലെന്നായിരുന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ സ്‌റ്റേറ്റ് അറ്റോര്‍ണിയുടെ മറുപടി.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായാണ് പ്രവേശനം നിയന്ത്രിച്ചതെന്നും അതു പൂര്‍ത്തിയായതോടെ പ്രവേശനം അനുവദിച്ചെന്നും വിശദീകരിച്ചു. ശബരിമലയില്‍ മാധ്യമങ്ങള്‍ക്കും ഭക്തര്‍ക്കും പ്രവേശനം നിഷേധിച്ചെന്ന് ആരോപിച്ച് സംഘപരിവാര മാധ്യമസ്ഥാപനമായ ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ അടക്കമുള്ളവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss