|    Oct 19 Thu, 2017 8:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

മാധ്യമ വിലക്ക്: പ്രസ് കൗണ്‍സില്‍ വിശദീകരണം തേടി

Published : 23rd September 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള അഭിഭാഷകരുടെ ആക്രമണവും കോടതിയിലെ വിലക്കും സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വിശദീകരണം തേടി. വിഷയത്തില്‍ സര്‍ക്കാരോ ജഡ്ജിമാരോ ഇടപെടുന്നില്ലെന്നും പ്രശ്‌നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട്  പ്രമുഖ അഭിഭാഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ് നടപടി.
മാധ്യമസ്വാതന്ത്ര്യത്തിനു വിലക്കുള്ളതായി പരാതിയില്‍നിന്നു പ്രഥമദൃഷ്ട്യാ ബോധ്യമുള്ളതിനാല്‍ നിലവിലെ സ്ഥിതി സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കണമെന്നും പ്രസ് കൗണ്‍സില്‍ സെക്രട്ടറി പൂനം സിബല്‍ അയച്ച നോട്ടീസില്‍ പറയുന്നു.
ജൂലൈ 19 മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിവാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. പൊതുസ്ഥലത്ത് സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ അറസ്റ്റ് ചെയ്ത വാര്‍ത്ത റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അതേസമയം, കോടതികളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ മീഡിയാ അക്കാദമി കക്ഷിചേരുമെന്ന് ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. നിയമവിദഗ്ധരുമായി ആശയവിനിമയം നടത്തുകയും ചീഫ്ജസ്റ്റിസിന് നിവേദനം നല്‍കുകയും ചെയ്തു. 29ന് എഡിറ്റര്‍മാരുടെ യോഗം വിളിച്ചിട്ടുണ്ട്. കോടതികളില്‍ നിന്നു മാധ്യമങ്ങളെ മാറ്റിനിര്‍ത്തിയതിനോട് സര്‍ക്കാരിനും വിയോജിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക