|    Dec 17 Sun, 2017 4:08 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കണം : സ്പീക്കര്‍

Published : 29th October 2017 | Posted By: fsq

 

മലപ്പുറം: ഫാഷിസ്റ്റുകളുടെ വെടിയേറ്റു മരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ പേരിലുള്ള നഗറില്‍ കെയുഡബ്ല്യുജെ 54ാം സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് തുടക്കമായി. മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ രാവിലെ 11ന് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ വാര്‍ത്തകള്‍ക്ക് തുടര്‍ച്ച ഉണ്ടാക്കണമെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. പ്രധാന സംഭവങ്ങളുടെ ടാം റേറ്റിങ് തീരുന്നതോടെ അത് അവസാനിപ്പിക്കാതെ നിജസ്ഥിതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യകതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായത് ചെയ്യാമെന്നു സ്പീക്കര്‍ സമ്മേളനത്തില്‍ ഉറപ്പു നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss