|    Oct 16 Tue, 2018 8:58 am
FLASH NEWS

മാധ്യമ പ്രവര്‍ത്തകര്‍ പോത്താനിക്കാട് പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

Published : 15th January 2017 | Posted By: fsq

 

കോതമംഗലം: ചാനല്‍ കാമറാമാന്‍ ഗിരീഷ് ശ്രീധരിനെ അക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോതമംഗലം പ്രസ് ക്ലബ്ബും കേബിള്‍ ഓപറേറ്റേഴ്‌സ് അസോസിയേഷനും കേരളാ ജേണലിസ്റ്റ് യൂനിയനും സംയുക്തമായി പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു. രാവിലെ 9.30ന് പോത്താനിക്കാട് കവലയില്‍നിന്നും ആരംഭിച്ച മാര്‍ച്ച് സ്‌റ്റേഷന്‍ കവാടത്തില്‍ പോലിസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. സിഒഎ മേഖലാ പ്രസിഡന്റ് സി എസ് രാജു അധ്യക്ഷതവഹിച്ചു. കോതമംഗലം പ്രസ് ക്ലബ് പ്രസിഡന്റ് ജോഷി അറക്കല്‍, കേരളാ ജേണലിസ്റ്റ് യൂനിയന്‍ സെക്രട്ടറി സീതീ മുഹമ്മദ്, സിഒടിഎ ട്രസ്റ്റ് എംഡി ഇ ജെ ജെറാള്‍ഡ്, പഞ്ചായത്ത് പ്രസിഡന്റ് അലക്‌സി സ്‌കറിയ, ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് ഇ ടി നടരാജന്‍, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് എം എം മത്തായി, എന്‍ എം ജോസഫ്, ബിഡിജെഎസ് താലൂക്ക് പ്രസിഡന്റ് പി എ സോമന്‍, ജെഡിയു സംസ്ഥാന കമ്മിറ്റിയംഗം മനോജ് ഗോപി സംസാരിച്ചു. കേരളാ ജേണലിസ്റ്റ് യൂനിയന്‍  ഭാരവാഹികളായ പി സി പ്രകാശ്, ദീപു ശാന്താറാം, പി എ പാദുഷ, പി കെ ബാബു പ്രസ് ക്ലബ് ഭാരവാഹികളായ എന്‍ എ സുബൈര്‍, സോണി നെല്ലിയാനി, കെ പി കുര്യാക്കോസ് തുടങ്ങിയവര്‍ പോത്താനികാട്ട് നിന്നാരംഭിച്ച പ്രകടനത്തിന് നേതൃത്യം നല്‍കി. പോത്താനിക്കാട് ഫാര്‍മേഴ്‌സ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് ദിനം സിപിഎം ഭീകരാന്തരീഷം സൃഷ്ടിച്ച് സത്യസന്ധമായി വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ കാമറാമാന്‍ ഗിരീഷിനെ പോലിസിന്റെ സാന്നിധ്യത്തില്‍ മര്‍ദ്ദിക്കുകയായിരുന്നു. പ്രതികളെ നാളിതുവരെ അറസ്റ്റ് ചെയ്യാത്തതിലും സ്‌റ്റേഷന്‍ ജാമ്യം ലഭിക്കുംവിധം ദുര്‍ബല വകുപ്പുകള്‍ ഉള്‍പെടുത്തി കേസെടുത്തതിലും പ്രതിഷേധിച്ചാണ് പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss