|    Oct 22 Mon, 2018 12:44 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയുള്ള ആക്രമണം അവസാനിപ്പിക്കണം: പത്രപ്രവര്‍ത്തക യൂനിയന്‍

Published : 26th September 2017 | Posted By: fsq

 

തൃശൂര്‍: മാധ്യമപ്രവര്‍ത്തകരുടെ ജീവനെടുക്കുകും വിധം ഇന്ത്യയില്‍ അക്രമങ്ങള്‍ പെരുകുന്നതിനെ പ്രസ് ക്ലബ്ബില്‍ ചേര്‍ന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ സമ്മേളനം ശക്തമായി അപലപിച്ചു. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമ മേഖലയില്‍ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി. പുതിയ വേജ്‌ബോര്‍ഡ് ഏര്‍പ്പെടുത്തുക, കേന്ദ്ര സര്‍ക്കാര്‍ വര്‍ക്കിങ്ങ് ജേര്‍ണലിസ്റ്റ്‌സ് ആക്ട് ഭേദഗതി ചെയ്തു ദൃശ്യമാധ്യമപ്രവര്‍ത്തകരെക്കൂടി ആക്ടില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പുതിയ വേജ് ബോര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ 12 വര്‍ഷത്തെ കാലവിളംബം ഉണ്ടായത് മാധ്യമപ്രവര്‍ത്തകരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചെന്നും വിലയിരുത്തി. സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് ജോണ്‍ തൂവല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി എ അബ്ദുള്‍ ഗഫൂര്‍, മുന്‍ സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബിനോയ് ജോര്‍ജ്ജ് പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പ്രമേയങ്ങള്‍ സംസ്ഥാന നിര്‍വാഹക സമിതിയംഗം ജോയ് എം മണ്ണൂരും അനുശോചന പ്രമേയം മുന്‍ പ്രസിഡന്റ് വി എം രാധാകൃഷ്ണനും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് എം. വി. വിനീത സ്വാഗതവും വിജയകുമാരന്‍ ജി നന്ദിയും പറഞ്ഞു. കെ പ്രഭാത് പ്രസിഡന്റായും എം വി വിനീത സെക്രട്ടറിയായും പുതിയ ഭരണ സമിതി ചുമതലയേറ്റു. പി അരവിന്ദാക്ഷന്‍ ആണ് ഖജാഞ്ചി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss