|    Jan 24 Tue, 2017 11:02 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേ ഗുണ്ടാ ആക്രമണം: പ്രതിഷേധ കൂട്ടായ്മ നടത്തി

Published : 13th October 2016 | Posted By: Abbasali tf

കൊച്ചി: എടയാര്‍ വ്യവസായ മേഖലയിലെ സിഎംആര്‍എല്ലിനുവേണ്ടി മാധ്യമ പ്രവര്‍ത്തകയെ ആക്രമിച്ചതിനെതിരേ സിഒആര്‍എല്‍ എന്ന പരിസ്ഥിതി സംഘടനയും വിവിധ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരും ഹൈക്കോടതി ജങ്ഷനില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. ന്യൂസ് 18 എന്ന ടെലിവിഷന്‍ ചാനല്‍ എടയാര്‍ വ്യവസായ മേഖലയില്‍നിന്നും കുടിവെള്ളത്തിലേക്ക് രാസമാലിന്യം ഒഴുക്കുന്നത് റിപോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ കഴിഞ്ഞ ദിവസം ചാനല്‍ പ്രവര്‍ത്തക സുവി വിശ്വനാഥനെയാണ് ഗുണ്ടകള്‍ അക്രമിച്ചത്. സുവി വിശ്വനാഥ് ആശുപത്രിയില്‍ പ്രവേശിച്ചതിനെതുടര്‍ന്ന് പോലിസ് പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. മുന്‍ കാലങ്ങളിലും പരിസ്ഥിതി- മാധ്യമ പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടുണ്ട്. എടയാര്‍ മേഖലയിലെ കുടിവെള്ള സ്രോതസ്സിലേക്ക് സിഎംആര്‍എല്‍ രാസമാലിന്യം ഒഴുക്കിയത് പിസിബി അധികാരികള്‍ കണ്ടെത്തി നോട്ടീസ് നല്‍കിയിരുന്നു. പെരിയാര്‍ നിരവധി തവണ ചുവന്നൊഴുകിയത്തിനു പിന്നില്‍ സിഎംആര്‍എല്‍ കമ്പനി ആണെന്നും റിപോര്‍ട്ട് ചെയ്തിരുന്നു. നടപടി നിലനില്‍ക്കെ മാലിന്യം പുറംതള്ളല്‍ തുടര്‍ന്നത് റിപോര്‍ട്ട് ചെയ്യാന്‍ ചാനല്‍ പ്രവര്‍ത്തകര്‍ ചെന്നപ്പോഴാണ് അക്രമിക്കപ്പെട്ടത്. ഹൈക്കോടതി ജങ്ഷനില്‍ കൂടിയ പ്രതിഷേധ കൂട്ടായ്മ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ഉദ്ഘാടനം ചെയ്തു. ജീവനെ നിലനിര്‍ത്തുന്ന ഒരു നദിയെ കൊല്ലുന്നത് ഏറ്റവും കിരാതമായ കുറ്റകൃത്യം ആണെന്നും, കമ്പനിയെ നിലനിര്‍ത്തുന്നതിനേക്കാള്‍ പ്രാധാന്യം ജനങ്ങളുടെ ജീവന്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. സിന്‍ഡിക്കേറ്റ് മെംബര്‍ സ്ഥാനവും ഹരിത അവാര്‍ഡും വിലക്കെടുക്കാന്‍ കഴിയുന്ന കമ്പനിയെ എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും ഭയമാണെന്നും മുഖ്യപ്രഭാഷണം നടത്തിയ അഡ്വ. ജയശങ്കര്‍ വ്യക്തമാക്കി. ജോര്‍ജ് കാട്ടുനിലത്തു അധ്യക്ഷതവഹിച്ചു. ഫാ. അഗസ്റ്റിന്‍ വട്ടോളി, എം ഗീതനന്തന്‍, ഫെലിക്‌സ് പുല്ലൂടന്‍, ശിവപ്രസാദ് ഇരവിമംഗലം, ജോണ്‍സന്‍ പാട്ടത്തില്‍, ജോസ് കാച്ചപ്പിള്ളി, എം എന്‍ ഗിരി, വി ഡി മജീന്ദ്രന്‍, സദക്കത്ത്, അഡ്വ. ജെസ്സിന്‍, സ്റ്റാന്‍ലി പൗലോസ്, ബെന്നി സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക