|    Sep 22 Sat, 2018 2:49 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം

Published : 13th August 2018 | Posted By: kasim kzm

പത്തനംതിട്ട: മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസില്‍ വാര്‍ത്താ ശേഖരണത്തിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ജീവനക്കാരുടെ കൈയേറ്റം. ജനം ടിവി റിപോര്‍ട്ടറും കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റിയംഗവുമായ സി ജി ഉമേഷ്, മീഡിയവണ്‍ റിപോര്‍ട്ടര്‍ പ്രേംലാല്‍ പ്രബുദ്ധന്‍ എന്നിവര്‍ക്കു നേരെയായിരുന്നു കൈയേറ്റം. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. കാലവര്‍ഷക്കെടുതികളെ തുടര്‍ന്നുണ്ടായ കൃഷിനാശം സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് മാധ്യമപ്രവര്‍ത്തകര്‍ ഓഫിസിലെത്തിയത്. ശനിയാഴ്ച കൃഷി ഓഫിസുകള്‍ പ്രവൃത്തിദിനമാക്കി സര്‍ക്കാര്‍ ഉത്തരവു നല്‍കിയിരുന്നെങ്കിലും പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫിസ് ഉള്‍പ്പെടെ മിക്ക കൃഷി ഓഫിസുകളും അടഞ്ഞുകിടന്നിരുന്നു. ഈ വാര്‍ത്ത ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതാണ് ജീവനക്കാരെ ചൊടിപ്പിച്ചത്. ഓഫിസിലെത്തിയ ഉമേഷിനും പ്രേംലാലിനും നേരെ ജീവനക്കാരില്‍ ചിലര്‍ ഭീഷണി മുഴക്കുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറുടെ ചുമതലയുള്ള ഉദ്യോഗസ്ഥരടക്കം ഓഫിസിലുള്ളപ്പോഴായിരുന്നു ആക്രമണം. കൃഷിമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ ഘടകം പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബി അബ്രഹാമും സെക്രട്ടറി ബിജു കുര്യനും ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss