|    May 27 Sat, 2017 11:52 am
FLASH NEWS

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം: കെയുഡബ്ല്യുജെ പ്രതിഷേധിച്ചു

Published : 19th February 2016 | Posted By: SMR

കോഴിക്കോട്: ഡല്‍ഹിയിലെ പട്യാല കോടതി പരിസരത്തും സുപ്രീം കോടതി വളപ്പിലും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
മാധ്യമ സ്വാത—ന്ത്ര്യത്തെ ഹനിക്കുന്ന തരത്തില്‍ ആസൂത്രിതമായി നടത്തുന്ന ആക്രമണങ്ങള്‍ ജനാധിപത്യ സംസ്‌ക്കാരത്തിന് യോജിച്ചതല്ലെന്ന് കാലിക്കറ്റ് പ്രസ് ക്ലബില്‍ ചേര്‍ന്ന പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കമാല്‍ വരദൂര്‍ അധ്യക്ഷനായിരുന്നു.
സെക്രട്ടറി എന്‍ രാജേഷ്, വൈസ് പ്രസിഡണ്ട് റഫീക്ക് റദമാന്‍, സംസ്ഥാന കമ്മിറ്റി അംഗം കെ സുനില്‍ കുമാര്‍, എ വി ഫര്‍—ദിസ്, കെ എ സെയ്ഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നഗരത്തില്‍ നടത്തിയ പ്രകടനത്തിന് വൈസ് പ്രസിഡണ്ട് ഇ പി മുഹമ്മദ്, ജോ.സെക്രട്ടറി കെ സി റിയാസ്, ട്രഷറര്‍ വിപുല്‍നാഥ്, സി പി എം സഈദ്, പ്രജോഷ് കുമാര്‍, രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day