|    Jan 21 Sat, 2017 2:18 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

Published : 23rd July 2016 | Posted By: SMR

കൊച്ചി: തിരുവനന്തപുരത്തും കൊച്ചിയിലും അഭിഭാഷകര്‍ അകാരണമായി മാധ്യമ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്തില്‍ മീഡിയ മാര്‍ക്കറ്റിങ് അസോസിയേഷന്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. സ്വതന്ത്രമായി തൊഴില്‍ചെയ്യാന്‍ അനുവദിക്കാതെ മാധ്യമ പ്രവര്‍ത്തകരെ കോടതിക്കകത്തും തെരുവിലും തടഞ്ഞുവയ്ക്കുകയും സംഘം ചേര്‍ന്നു ഗുണ്ടകളെ പോലെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്ത നടപടി സാംസ്‌കാരിക കേരളത്തിന് അപമാനവും ജനാധിപത്യത്തിനു ഭീഷണിയുമാണ്. അഭിഭാഷകര്‍ അവര്‍ ചെയ്യുന്ന തൊഴിലിന്റെ മഹത്വം മനസിലാക്കണം. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പ്രസിഡന്റ് എ എസ് ആദര്‍ശ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക