|    Jan 24 Tue, 2017 2:51 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ പ്രേരണയാകുന്നത് സര്‍ക്കാര്‍ സമീപനം-ചെന്നിത്തല,സുധീരന്‍

Published : 1st October 2016 | Posted By: G.A.G

vm-sudheeran-chennithala

തിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നത് സര്‍ക്കാര്‍ സമീപനമാണെന്ന്്് കെപിസിസി പ്രസിഡന്റ് വിഎം സുധീരനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും.
ഹൈക്കോടതിയില്‍ റിപോര്‍ട്ടിങിനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൈയേറ്റശ്രമം നടത്തിയ സംഭവം മാധ്യമപ്രവര്‍ത്തകരോട് അഭിഭാഷകര്‍ കാണിക്കുന്ന ഗുണ്ടായിസമാണെന്ന്്്്് ആരോപിച്ച വി.എം. സുധീരന്‍ വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണമെന്നും മാധ്യമ സ്വാതന്ത്ര്യത്തെ പുനഃസ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ടു. ഹൈക്കോടതിയിലെ സംഭവം കേരളത്തെ ഞെട്ടിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താന്‍ അഭിഭാഷകര്‍ക്ക് പ്രേരണയാകുന്നത് സര്‍ക്കാര്‍ സമീപനമാണ്. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകര്‍ക്കെതിരെ നടപടി വേണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാടാണ് ഇത്തരം സാഹചര്യങ്ങള്‍ക്ക് വഴിയൊരുക്കുന്നതെന്നാണ്് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്്്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക