|    Jul 27 Thu, 2017 6:00 am
FLASH NEWS
Home   >  Kerala   >  

മാധ്യമ പ്രവര്‍ത്തകരെ അനുകൂലിച്ചതിന് മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ നടപടിയുമായി അഡ്വക്കേറ്റ് അസോസിയേഷന്‍

Published : 22nd July 2016 | Posted By: mi.ptk

TVM_court_attack_vanjiyoor

കൊച്ചി: ഹൈകോടതി പരിസരത്തും തിരുവനന്തപുരം ജില്ലാ കോടതി വളപ്പിലും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അനുകൂല നിലപാടെടുത്ത മുതിര്‍ന്ന അഭിഭാഷകര്‍ക്കെതിരെ അച്ചടക്ക നടപടിയുമായി അഡ്വക്കേറ്റ് അസോസിയേഷന്‍. സെബാസ്റ്റിയന്‍ പോള്‍, എ ജയശങ്കര്‍, കാളീശ്വരം രാജ്, ശിവന്‍ മഠത്തില്‍, ഉദയഭാനു എന്നിവര്‍ക്കെതിരെയാണ് ഹൈകോടതി അഡ്വക്കേറ്റ് അസോസിയേഷന്‍ നടപടിയക്കൊരുങ്ങുന്നത്.
ഹൈകോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച അഭിഭാഷകര്‍ക്കെതിരെ ഇവര്‍ ആറ് പേരും പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അഭിഭാഷകര്‍ പ്രൊഫഷന് ചേരാത്ത കാര്യമാണ് കാണിച്ചതെന്ന് അഭിഭാഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക