|    Jan 18 Wed, 2017 9:48 am
FLASH NEWS

‘മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണം’

Published : 17th October 2016 | Posted By: SMR

കൊച്ചി: ഹൈക്കോടതിയിലും ജില്ലാ കോടതികളിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി ജോലി ചെയ്യാനുള്ള അവകാശം സംരക്ഷിക്കണമെന്ന് കൊച്ചിയില്‍ നടന്ന കേരള പത്രപ്രവര്‍ത്തക യൂനിയന്‍ (കെയുഡബ്ല്യുജെ) 54ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യ അവകാശങ്ങള്‍ക്കും പൗരസ്വാതന്ത്ര്യത്തിനും എതിരേയുള്ള എല്ലാ നടപടികളില്‍ നിന്നും പിന്‍മാറണമെന്നും സംസ്ഥാന സമ്മേളനം അഭിഭാഷകരോട് ആവശ്യപ്പെട്ടു.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഏതാനും അഭിഭാഷകരെ ഒറ്റപ്പെടുത്തണമെന്നും അഭിഭാഷകവൃത്തിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും തയ്യാറാവണമെന്ന് സമ്മേളനം മുഴുവന്‍ അഭിഭാഷകരോടും അഭ്യര്‍ഥിച്ചു.
ദൃശ്യമാധ്യമ പ്രവര്‍ത്തകരെ വര്‍ക്കിങ് ജേണലിസ്റ്റ് ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക, പുതിയ വേജ്‌ബോര്‍ഡ് രൂപീകരിക്കുക, മീഡിയ വണ്‍ ടി വി ചാനലിലെ പിരിച്ചുവിടല്‍ നീക്കം ഉപേക്ഷിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. കരാര്‍ ജീവനക്കാര്‍ക്കും യൂനിയനില്‍ അംഗത്വം നല്‍കാനുള്ള ഭരണഘടനാ ഭേദഗതി നാലില്‍ മൂന്നു ഭൂരിപക്ഷത്തോടെ സമ്മേളനം അംഗീകരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക