|    Jul 21 Sat, 2018 8:38 pm
FLASH NEWS

മാധ്യമ പ്രവര്‍ത്തകയുടെ വധം ഇന്ത്യന്‍ ജനാധിപത്യത്തിന് അപമാനമെന്ന്

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധം ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റ അപമാനമാണന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.ജി രാധാകൃഷ്ണന്‍. കെഎസ്‌യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ രാജ്യത്ത് ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശം എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം എന്നിവ നിക്ഷേധിക്കപ്പെടുന്നു. ഇത് പതിറ്റാണ്ടുകളായി രാജ്യം സംരക്ഷിച്ചു പോന്ന ജനാധിപത്യബോധത്തെ ഇല്ലാതാക്കുകയാണു ചെയ്യുന്നത്. അടിയന്തരാവസ്ഥകാലത്ത് ഭരണകൂടമാണ് പൗരാവകശങ്ങള്‍ നിക്ഷേധിച്ചിരുന്നെങ്കില്‍ ഇന്ന് ഭരണകൂടം മതമൗലീകവാദവുമായി ചേര്‍ന്ന് രാജ്യത്ത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത് ചരിത്രത്തിലാധ്യത്തെ സംഭവമാണ്. ഇതിനെതിരെ ശക്തമായി ജനാധിപത്യ പ്രസ്ഥാനങ്ങള്‍ പ്രതികരിക്കണമെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു. പതിരോധ സദസിന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് റിങ്കുപടിപ്പുരയില്‍, സംസ്ഥാന ഭാരവാഹികളായ നബീല്‍ നൗഷാദ്, ബാഹുല്‍ കൃഷ്ണ, ഭാരവാഹികളായ ആര്‍.എസ് അക്ഷയ്, എം.എ ആസിഫ്, അലി അംബ്രു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss