|    Jul 16 Mon, 2018 6:53 am
Home   >  National   >  

മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ബിജെപി സഖ്യകക്ഷി പ്രവര്‍ത്തകര്‍

Published : 22nd September 2017 | Posted By: mi.ptk

അഗര്‍ത്തല: ത്രിപുരയില്‍ യുവ മാധ്യമ പ്രവര്‍ത്തകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത് ബിജെപി സഖ്യകക്ഷിയായ ഐപിഎഫ്ടി(ഇന്റിജിനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര)പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ നാലു ഐപിഎഫ്ടി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു.
അതേസമയം, കൊലപാതകത്തില്‍ പ്രതിഷേധിച്ച് ത്രിപുരയിലെ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വീടിനു മുന്നിലെ റോഡ് ഉപരോധിച്ചു. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ ഡല്‍ഹി കേരളാ ഹൗസിനു മുന്നിലും പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
കഴിഞ്ഞദിവസമാണ്  പ്രാദേശിക ചാനലായ ദിന്‍രാതിന്റെ റിപോര്‍ട്ടര്‍ ശാന്തനു ഭൗമിക്ക്(28) മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്. ഐപിഎഫ്ടി മണ്ഡായിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി  റിപോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് ശന്തനു കൊല്ലപ്പെട്ടത്. അക്രമികള്‍ ശാന്തനുവിന്റെ തലയ്ക്കടിക്കുകയും നിലത്ത് വീണ ഇയാളെ സ്‌റ്റേഡിയത്തിനു പിന്നിലേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.
ത്രിപുര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയായ ഐപിഎഫ്ടി ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ സഖ്യകക്ഷിയായ നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ പൊളിറ്റിക്കല്‍ ഫ്രണ്ടിലെ അംഗമാണ്. ത്രിപുര വിഭജിച്ച് ‘ട്വിപ്രലാന്‍ന്റ്’ എന്ന പേരില്‍ പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന സംഘടനയാണ് ഐപിഎഫ്ടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss