|    Dec 10 Mon, 2018 1:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമ നിയന്ത്രണം: പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി

Published : 5th December 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ നിയന്ത്രണ സര്‍ക്കുലര്‍ കേരളത്തെ പിറകോട്ട് നടത്താനുദ്ദേശിച്ചുള്ളതാണെന്ന് ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍ പറഞ്ഞു. കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവോത്ഥാനത്തിന്റെ വീണ്ടെടുപ്പ് നടത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ തന്നെ മാധ്യമങ്ങളുടെ വാ മൂടിക്കെട്ടുന്ന നടപടി സ്വീകരിക്കാനാവില്ല. വളരെ നാളുകള്‍ക്കു ശേഷമാണ് മാധ്യമ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന പ്രത്യക്ഷമായ നടപടിയുമായി വരാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നത്. മാധ്യമങ്ങളോടുള്ള ഈ സര്‍ക്കാരിന്റെ സൗഹാര്‍ദപരമല്ലാത്ത സമീപനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിതെന്നും എംജി രാധാകൃഷ്ണന്‍ പറഞ്ഞു. കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി നാരായണന്‍, അഡ്വ. പ്രതാപചന്ദ്രന്‍, മുന്‍ പ്രസിഡന്റ് ബോബി എബ്രഹാം, സംസ്ഥാന സെക്രട്ടറി ഷാലു മാത്യു, എ സുകുമാരന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍, അഷ്‌റഫ് വട്ടപ്പാറ, സാനു ജോര്‍ജ് തോമസ്, എം എന്‍ സുരേഷ്, വിപുല്‍നാഥ്, ബിജു കുര്യന്‍, സി വിമല്‍കുമാര്‍, എസ് ബിജു, ജി ബിജു സംസാരിച്ചു. പാളയത്ത് സ്വദേശാഭിമാനി സ്മാരകത്തില്‍ നിന്നു പ്രകടനമായാണ് മാധ്യമപ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss