|    Dec 14 Fri, 2018 3:40 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

മാധ്യമ നിയന്ത്രണം: ഉത്തരവു പിന്‍വലിക്കാന്‍ നിര്‍ദേശം

Published : 1st December 2018 | Posted By: kasim kzm

തിരുവന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതികരണമെടുക്കുന്നതുള്‍പ്പെടെയുള്ള വാര്‍ത്തകള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ക്രമീകരണമേര്‍പ്പെടുത്തിയതു വിവാദമായ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ അനുമതിയില്ലാതെ സെക്രട്ടേറിയറ്റ് പോലുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും മന്ത്രിമാരുടെ പ്രതികരണം എടുക്കുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തിക്കൊണ്ടാണ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിറക്കിയിരുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയിലാണ് ഉത്തരവെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഉത്തരവ് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്.
മാധ്യമ മേഖലയില്‍ നിന്നടക്കം വിമര്‍ശനമുയര്‍ന്നതോടെയാണ് ഉത്തരവ് തിരുത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. പിശകുകള്‍ മാറ്റി ഉത്തരവിറക്കാനാണ് ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുള്ളത്്. സര്‍ക്കാര്‍ ഉദ്ദേശിക്കാത്ത നിയന്ത്രണങ്ങള്‍ ഉത്തരവിലുള്‍പ്പെടുത്തിയെന്നാണു മുഖ്യമന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം. ഉത്തരവ് മാധ്യമ സ്വതന്ത്ര്യത്തിനു തടയിടുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്‍, ഗസ്റ്റ്ഹൗസ്, സെക്രട്ടേറിയറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും പൊതുപരിപാടികള്‍ക്കിടയിലും മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്തരുടെ പ്രതികരണമെടുക്കുന്നതിനു മുമ്പ് ഇക്കാര്യം പിആര്‍ഡിയെ അറിയിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉത്തരവിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നും മറ്റു മന്ത്രിമാരുടെ ഓഫിസില്‍ നിന്നുമുള്ള വാര്‍ത്താക്കുറിപ്പുകള്‍ പിആര്‍ഡി മുഖേനേ വാങ്ങണമെന്നും നിര്‍ദേശമുണ്ട്. അക്രഡിറ്റേഷനും പാസും ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പൊതുസ്ഥലങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണമെടുക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ക്കു കാരണമാവുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss