|    Sep 23 Sun, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

മാധ്യമ അവാര്‍ഡ് പ്രഖ്യാപിച്ചു

Published : 14th September 2018 | Posted By: kasim kzm

തിരുവനന്തപുരം: കേരള നിയമസഭ ഏര്‍പ്പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രഖ്യാപിച്ചു. ആര്‍ ശങ്കരനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡിന് അച്ചടിമാധ്യമ വിഭാഗത്തില്‍ മാധ്യമം ആഴ്ചപ്പതിപ്പിലെ ഷെബിന്‍ മെഹ്ബൂബ് അര്‍ഹനായി. ദൃശ്യമാധ്യമ വിഭാഗത്തില്‍ മീഡിയവണ്‍ ടിവിയിലെ ഉല്ലാസന്‍ പി (ഉല്ലാസ് മാവിലായി) തിരഞ്ഞെടുക്കപ്പെട്ടു. അന്വേഷണാത്മക മാധ്യമ സൃഷ്ടികള്‍ക്കുള്ള ഇ കെ നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡിന് അച്ചടിമാധ്യമ വിഭാഗത്തില്‍ കേരളകൗമുദിയിലെ വി എസ് രാജേഷിനും ദൃശ്യമാധ്യമ വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിലെ പി ആര്‍ പ്രവീണയ്ക്കും ലഭിച്ചു. നിയമസഭാ നടപടികളുടെ മികച്ച റിപോ ര്‍ട്ടിങിനുള്ള ജി കാര്‍ത്തികേയ ന്‍ നിയമസഭാ അവാര്‍ഡിന് അച്ചടിമാധ്യമ വിഭാഗത്തില്‍ മലയാളം വാരികയിലെ പി എസ് റംഷാദും ദൃശ്യമാധ്യമ വിഭാഗത്തി ല്‍ മീഡിയവണ്‍ ടിവിയിലെ കെ സജീഷും തിരഞ്ഞെടുക്കപ്പെട്ടു. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
പാര്‍ലമെന്ററി പ്രാക്ടീസ് ആ ന്റ് പ്രൊസീജ്യര്‍ 2018ലെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പരീക്ഷാഫലവും സ്പീക്കര്‍ പ്രഖ്യാപിച്ചു. എറണാകുളം ജെഎന്‍ റോഡില്‍ മങ്കാട്ട് ഹൗസില്‍ ശ്രീജിത്ത് എം നായര്‍ 86 ശതമാനം മാര്‍ക്കോടെ ഒന്നാംറാങ്ക് നേടി. നെല്‍സണ്‍ ജെ എളുക്കുന്നേലില്‍ രണ്ടാംറാങ്കും അനുജ ഗ്ലോറിസ് എസ് എലിന്‍ മൂന്നാംറാങ്കും നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss