|    Jul 21 Fri, 2017 10:32 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു

Published : 6th March 2016 | Posted By: SMR

തിരുവനന്തപുരം:  കേരള മീഡി യ അക്കാദമിയുടെ 2015ലെ മാധ്യമ അവാര്‍ഡുകള്‍ക്ക് എന്‍ട്രി ക്ഷണിച്ചു. 2015 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ മാധ ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടുകളാണ് പരിഗണിക്കുന്നത്.
ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുള്ള വി കരുണാകരന്‍ നമ്പ്യാര്‍ അവാര്‍ഡ്, അനേ്വഷണാത്മക റിപോര്‍ട്ടിനുള്ള ചൊവ്വര പരമേശ്വരന്‍ അവാ ര്‍ഡ്, പ്രാദേശിക ലേഖകനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ്, ഹ്യൂമന്‍ ഇന്ററസ്റ്റ് സ്റ്റോറിക്കുള്ള എന്‍ എന്‍ സത്യവ്രതന്‍ അവാര്‍ഡ്, ന്യൂസ് ഫോട്ടോഗ്രാഫര്‍ക്കുള്ള അക്കാദമി അവാര്‍ഡ്, ദൃശ്യമാധ്യമരംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അക്കാദമി അവാര്‍ഡ് എന്നിവയ്ക്കാണ് എന്‍ട്രികള്‍ ക്ഷണിച്ചത്.
എന്‍ട്രികളില്‍ ലേഖകന്റെ/ ഫോട്ടോഗ്രാഫറുടെ പേര് ചേര്‍ത്തിട്ടില്ലെങ്കില്‍ സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം ഹാജരാക്കണം.  ഒരാള്‍ക്ക് പരമാവധി മൂന്ന് എന്‍ട്രികള്‍ വരെ അയക്കാം.  എന്‍ട്രിയുടെ ഒരു ഒറിജിനലും മൂന്ന് കോപ്പികളും സഹിതം 2016 മാര്‍ച്ച് 20നകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030 എന്ന വിലാസത്തില്‍ ലഭിക്കണം. അയക്കുന്ന കവറിനുപുറത്ത് ഏത് വിഭാഗത്തിലേക്കുള്ള എന്‍ട്രിയാണ് എന്ന് രേഖപ്പെടുത്തണം.
2015ലെ ദൃശ്യമാധ്യമപ്രവര്‍ത്തകനുള്ള അവാര്‍ഡിന് പ്രേക്ഷകര്‍ക്കും പേര് നിര്‍ദേശിക്കാവുന്നതാണ്.  ഏതു മേഖലയിലെ ഏതു പ്രോഗ്രാമാണ് ശുപാര്‍ശ ചെയ്യുന്നത് എന്നും രേഖപ്പെടുത്തണം.  പ്രേക്ഷകര്‍ക്ക് അക്കാദമിയുടെ വിലാസത്തിലോ keralamediaacad-emy.gov@gmail.com  എന്ന ഇ-മെയിലിലോ ശുപാര്‍ശ അയക്കാം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക