|    May 25 Thu, 2017 2:21 pm
FLASH NEWS

മാധ്യമ-അഭിഭാഷക പ്രശ്‌നം പരിഹരിക്കും: നിയുക്ത ചീഫ് ജസ്റ്റിസ്

Published : 1st August 2016 | Posted By: SMR

കൊച്ചി: മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്‌നം രമ്യമായി പരിഹരിക്കുമെന്നു കേരള ഹൈക്കോടതി നിയുക്ത ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന ഗൗഡര്‍ പറഞ്ഞു. ആക്റ്റിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണനില്‍ നിന്ന് ഇന്ന് ചുമതലകള്‍ ഏറ്റെടുക്കുന്നതിനായി കര്‍ണാടകയില്‍ നിന്ന് ഇന്നലെ കൊച്ചിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മില്‍ അതിരൂക്ഷമായ പ്രശ്‌നങ്ങള്‍ ഇല്ലെന്നാണു കരുതുന്നത്. ഇരുകൂട്ടരുമായി സംസാരിച്ചു പ്രശ്‌നം തീര്‍ക്കാനാവുമെന്നാണു പ്രതീക്ഷ. ഇതിനായി ജഡ്ജിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി ആശയവിനിമയം നടത്തും. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ അനിഷ്ടസംഭവങ്ങളെക്കുറിച്ചു തനിക്കു വിവരം ലഭിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ, അഡ്വക്കറ്റ് ജനറല്‍ സി പി സുധാകരപ്രസാദ് നിയുക്ത ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day