|    Apr 25 Tue, 2017 6:16 am
FLASH NEWS

മാധ്യമ -അഭിഭാഷക തര്‍ക്കം: സുപ്രീംകോടതിയുടെ ഇടപെടലിലൂടെ പരിഹാരമുണ്ടാവുമെന്ന് ഗവര്‍ണര്‍

Published : 15th November 2016 | Posted By: SMR

കൊച്ചി: മാധ്യമ- അഭിഭാഷക തര്‍ക്ക വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടലിലൂടെ പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഭാപ്തി വിശ്വാസം കൈവിടരുതെന്നാണ് തനിക്ക് പറയാനുള്ളത്. അഭിഭാഷക-മാധ്യമ തര്‍ക്ക വിഷയം  പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറായിരുന്നു. പക്ഷേ നിലവില്‍ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന് കരുതാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.  മാധ്യമ -അഭിഭാഷക തര്‍ക്കം
സുപ്രീംകോടതിയുടെ ഇടപെടലിലൂടെ പരിഹാരമുണ്ടാവുമെന്ന് ഗവര്‍ണര്‍
കൊച്ചി: മാധ്യമ- അഭിഭാഷക തര്‍ക്ക വിഷയത്തില്‍ സുപ്രിംകോടതിയുടെ ഇടപെടലിലൂടെ പ്രശ്‌നത്തിന് രമ്യമായ പരിഹാരമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുഭാപ്തി വിശ്വാസം കൈവിടരുതെന്നാണ് തനിക്ക് പറയാനുള്ളത്. അഭിഭാഷക-മാധ്യമ തര്‍ക്ക വിഷയം  പരിഹരിക്കാന്‍ ഇടപെടാന്‍ തയ്യാറായിരുന്നു. പക്ഷേ നിലവില്‍ കേസ് സുപ്രിംകോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ കോടതിയുടെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടാവുമെന്ന് കരുതാമെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷം അഭിഭാഷകരുടെയും മൗനാനുവാദമുണ്ടെന്ന്:  ജയശങ്കര്‍
കൊച്ചി: മാധ്യമപ്രവര്‍ത്തകരെ കോടതിയില്‍ കയറ്റില്ലെന്ന ന്യൂനപക്ഷം അഭിഭാഷകരുടെ നിലപാടിന് ബഹുഭൂരിപക്ഷത്തിന്റെ മൗനാനുവാദം ഉണ്ടെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു. കോടതികളിലെ മാധ്യമവിലക്കിനെതിരേ എഐവൈഎഫ് എറണാകുളം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ജനകീയ സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപരീത അഭിപ്രായം പറയുന്ന അഭിഭാഷകര്‍ അവരുടെ ശത്രുവായി മാറും. താനും അവരുടെ ശത്രുക്കളില്‍ ഒരാളാണ്. ചീഫ് ജസ്റ്റിസിനും സഹന്യായാധിപന്‍മാര്‍ക്കുമാണ് പ്രശ്‌നം പരിഹരിക്കാന്‍ ഉത്തരവാദിത്തം. പ്രശ്‌നത്തെ തുടര്‍ന്ന് അഭിഭാഷകര്‍ എന്ന വിഭാഗം പൊതുസമൂഹത്തില്‍ ഒറ്റപ്പെട്ടു എന്നതാണ് സത്യം. ഇത് അറിയാത്തതും അഭിഭാഷകര്‍ മാത്രമാണെന്നും ജയശങ്കര്‍ പറഞ്ഞു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day